കോൺട്രാഇൻഡിക്കേഷൻവൈദ്യശാസ്ത്രത്തിൽ, കോൺട്രാഇൻഡിക്കേഷൻ അഥവാ വിപരീതഫലം എന്നത്, രോഗിക്ക് ഉണ്ടാക്കുന്ന ദോഷം കാരണം ഒരു നിശ്ചിത മെഡിക്കൽ പരിശോധന, മരുന്ന്, മെഡിക്കൽ നടപടിക്രമം അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള സാധുവായ കാരണമാണ്. [1] [2] കോൺട്രാഇൻഡിക്കേഷന്റെ വിപരീതമാണ്, ഒരു നിശ്ചിത ചികിത്സ ഉപയോഗിക്കുന്നതിനുള്ള ഒരു കാരണമായ ഇൻഡിക്കേഷൻ. നടപടിക്രമമോ പദാർത്ഥമോ ജീവൻ അപകടപ്പെടുത്തുന്ന ഒരു സാഹചര്യത്തിന് കാരണമാകും എന്നാണ് അബ്സൊല്യൂട്ട് കോൺട്രാഇൻഡിക്കേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.[3] ഈ വിഭാഗത്തിൽ പെടുന്ന ഒരു നടപടിക്രമമോ മരുന്നോ നിബന്ധമായും ഒഴിവാക്കണം.[3] ഉദാഹരണത്തിന്:
ചികിത്സയിൽ നിന്ന് രോഗിക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള സാഹചര്യങ്ങളാണ് റിലേറ്റീവ് കോൺട്രാഇൻഡിക്കേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, എന്നാൽ ഈ അപകടസാധ്യതകൾ മറ്റ് പരിഗണനകളാൽ മറികടക്കാം അല്ലെങ്കിൽ മറ്റ് നടപടികളിലൂടെ ലഘൂകരിക്കാം. ഉദാഹരണത്തിന്, ഒരു ഗർഭിണിയായ വ്യക്തി സാധാരണയായി എക്സ്-റേ എടുക്കുന്നത് ഒഴിവാക്കണം, പക്ഷേ റേഡിയോഗ്രാഫിയിൽ നിന്നുള്ള അപകടസാധ്യതകളെക്കാൾ വലുതാണ് ക്ഷയരോഗം പോലുള്ള ഗുരുതരമായ അവസ്ഥകൾ നിർണ്ണയിക്കുന്നതിന്റെ പ്രയോജനങ്ങൾ. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia