കോൺസ്റ്റാന്റിനോപ്പിളിലെ ഒളിമ്പിയ
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയാണ് കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പിയ[1]. ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്ന ഒളിമ്പിയ ചെറുപ്പത്തിലെ തന്നെ അനാഥയായിരുന്നു. പിന്നീട് ഇവർ വിശുദ്ധ ആമ്പിലോച്ചിയസിന്റെ സഹോദരി തിയോഡേഷ്യയുടെ സംരക്ഷണത്തിലാണ് വളർന്നത്. ക്രിസ്തീയ പുണ്യങ്ങളിൽ അടിപ്പെട്ടിരുന്ന ഒളിമ്പിയയുടെ ജീവിതം പതിനെട്ടാം വയസിൽ ക്രിസ്‌തീയ പുണ്യങ്ങളുടെ നിദാന്ത മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഒളിമ്പിയ ധനികനായ നെബ്രിഡിയസിനെ വിവാഹം ചെയ്തു. എന്നാൽ അവർ ശാരീരികമായി ബന്ധപ്പെടില്ല എന്ന തീരുമാനത്തിലാണ് ജീവിതം ആരംഭിച്ചത്. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം നെബ്രിഡിയസ് അന്തരിച്ചു. ഒളിമ്പിയ വീണ്ടും വിവഹത്തിനായി മറ്റുള്ളവരാൽ നിർബന്ധിക്കപ്പെട്ടു. അപ്പോൾ ഒളിമ്പിയയുടെ മറുപടി ഇങ്ങനെയായിരുന്നു:- ഒരു വിവാഹജീവിതം തുടരുകയായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതമെങ്കിൽ അവിടുന്നൊരിക്കലും എന്റെ ജീവിതപങ്കാളിയെ തിരിച്ചുവിളിക്കുകയില്ലായിരുന്നു. അതോടെ വിവാഹജീവിതവുമായുള്ള എന്റെ ഉടമ്പടി അവസാനിച്ചു. ഇനി ദൈവത്തിൽ മാത്രം ശരണപ്പെട്ടുകൊണ്ടുള്ളതാണ് എന്റെ ജീവിതം... കോൺ സ്റ്റാന്റിനോപ്പിളിലെ ആർച്ച് ബിഷപ് നെക്‌ടാറിയസ ഒളിമ്പിയായെ അൾത്താര ഒരുക്കൽ, പുരോഹിതരെ ഉപവിപ്രവർത്തനങ്ങളിൽ സഹായിക്കൽ, സു വിശേഷപ്രഘോഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്‌കൽ എന്നീ സഭാശുശ്രൂഷകൾക്കായി നിയമിച്ചിട്ടുണ്ട്. നെക്‌ടാറിയസിന്റെ പിൻ ഗാമിയായ വിശുദ്ധ ജോൺ ക്രിസോസ്റ്റവും ഒളിമ്പിയായുടെ സഹകരണത്തോടെ അഗതികൾക്കും വൃദ്ധർക്കുമായി ആശുപത്രികൾ സ്ഥാപിച്ചിരുന്നു. വിശുദ്ധ ഒളിമ്പിയ 410 - ൽ അന്തരിച്ചു. ജീവിതരേഖസമ്പത്തും കുലീനത്വവും ചേ൪ന്ന ഒരു കുടുംബത്തിൽ AD 368-ൽ ഒളിമ്പിയാസ് ജനിച്ചു .മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ പിതൃസഹോദരനായ പ്രൊക്കോപ്പിയൂസിന്റെ കീഴിൽ ഭക്തയായ തെയോഡോഷ്യായുടെ സംരക്ഷണത്തിൽ അവൾ വള൪ന്നുവന്നു. വൈവാഹികംതെയോഡോഷ്യസു ചക്രവ൪ത്തിയുടെ ഖജാ൯ജി നെബ്രീദീയൂസ് അവളെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു .വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭ൪ത്താവ് മരിച്ചു .ചക്രവ൪ത്തി അവളെ മറ്റൊരു വിവാഹത്തിനു പ്രേരിപ്പിച്ചു .എന്നാൽ ഒളിമ്പിയാസ് വിധവയായി കഴിയാ൯ ആഗ്രഹിച്ചു. ജീവിതവിശുദ്ധീകരണംപ്രാ൪ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും അവൾ തന്റെ ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ചു .സ്വത്തുവകകൾ സഭയ്ക്കും ദരിദ്ര൪ക്കുമായി ദാനംചെയ്തു .വി .ക്രിസോസ്റ്റം,വിശുദ്ധ എപ്പിഫാനിയൂസ്,വിശുദ്ധ പീറ്റ൪ സെബാസ്റ്റ് എന്നിവരെല്ലാം അവളുടെ വിശുദ്ധിയെ സമാദരിച്ചതായി കാണുന്നു .വിശുദ്ധ ക്രിസോസ്റ്റമായിരുന്നു ഒളിമ്പിയാസിന്റെ ജ്ഞാനപിതാവ്. ഒളിമ്പിയാസിനേയും അവൾ സ്ഥാപിച്ച മഠത്തിലെ കന്യാസ്ത്രീകളെയും ഒപ്താത്തൂസ് എന്ന പ്രീഫെക്ട് മഠത്തിൽ നിന്ന് ഇറക്കിവിട്ടു .ഈ കഷ്ടതകളെല്ലാം ആവലാതികൂടാതെ സഹിച്ച ഒളിമ്പിയാസ് AD 408-ൽ 42-ാമത്തെ വയസ്സിൽ നിര്യാതയായി. അവലംബം
|
Portal di Ensiklopedia Dunia