കോൺസ്റ്റാന്റിൻ മിരിഷ്കോവ്സ്കി
റഷ്യക്കാരനായ ഒരു ജീവശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ആയിരുന്നു കോൺസ്റ്റാന്റിൻ സർഗീവിച്ച് മിരിഷ്കോവ്സ്കി (Konstantin Sergeevich Mereschkowski)[a] (Russian: Константи́н Серге́евич Мережко́вский, റഷ്യൻ ഉച്ചാരണം: [mʲɪrʲɪˈʂkofskʲɪj]; 23 ജൂലൈ 1855 – 9 ജനുവരി 1921). Kazan -നു ചുറ്റും പ്രധാന പ്രവൃത്തിമേഖലയായിരുന്ന ഇദ്ദേഹത്തിന്റെ ലിച്ചനുകളിലുള്ള പ്രഠനങ്ങൾ symbiogenesis എന്ന തത്ത്വം – അതായത് യൂകാര്യോട്ടുകളുടെ വലിപ്പമേറിയ ഗഹനമായ കോശങ്ങൾ ഗഹനത കുറഞ്ഞവയുമായുള്ള സഹവർത്തിത്ത ബന്ധങ്ങളിൽ കൂടിയാണ് ഉരുത്തിരിഞ്ഞത് എന്ന തത്ത്വം - അവതരിപ്പിക്കാൻ പ്രേരകമായി. 1910 -ലെ തന്റെ റഷ്യൻ ഗ്രന്ഥമായ ദ തിയറി ഓഫ് റ്റു പ്ലാസംസ അസ് ദ ബേസിസ് ഒഫ് സിംബയോജെനെസിസ്, എ ന്യൂ സ്റ്റഡി ഒർ ദ ഒരിജിൻസ് ഒഫ് ഒർഗാനിസംസ്(The Theory of Two Plasms as the Basis of Symbiogenesis, a New Study or the Origins of Organisms) എന്നതിലാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്.[2] ഇക്കാര്യം അദ്ദേഹത്തിന്റെ 1905 -ലെ ഗ്രന്ഥമായ The nature and origins of chromatophores in the plant kingdom എന്നതിലും പരാമർശിച്ചുകാണുന്നുണ്ട്.[3] കുറിപ്പുകൾ
അവലബം
|
Portal di Ensiklopedia Dunia