കോൺസ്റ്റൻസ് സ്റ്റോൺ
എമ്മ കോൺസ്റ്റൻസ് സ്റ്റോൺ (ജീവിതകാലം: 4 ഡിസംബർ 1856 - 29 ഡിസംബർ 1902) ഓസ്‌ട്രേലിയയിൽ വൈദ്യശാസ്ത്ര പരിശീലനം നടത്തിയ ആദ്യ വനിതയായിരുന്നു. മെൽബണിൽ ക്വീൻ വിക്ടോറിയ ആശുപത്രി സ്ഥാപിക്കുന്നതിൽ അവർ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1856 ഡിസംബർ 4-ന് ടാസ്മേനിയയിലെ ഹൊബാർട്ടിൽ വില്യം, ബെറ്റ്സി സ്റ്റോൺ ദമ്പതികളുടെ മകളായി എമ്മ കോൺസ്റ്റൻസ് സ്റ്റോൺ ജനിച്ചു. 1872-ൽ കുടുംബസമേതം മെൽബണിലേക്ക് പറിച്ചുനടപ്പെട്ടു.[1] 1882-ൽ ഇംഗ്ലണ്ടിൽ നിന്ന് കുടിയേറിയ റവറന്റ് ഡേവിഡ് എഗ്രിൻ ജോൺസുമായി സ്റ്റോൺ കണ്ടുമുട്ടി. തന്റെ ഇടവകയിലെ ദാരിദ്ര്യം മൂലം ജോൺസ് വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചതോടെ കോൺസ്റ്റൻസും അദ്ദേഹത്തിൻറെ പാത പിന്തുടർന്നു.[2] മെൽബൺ സർവ്വകലാശാല വൈദ്യശാസ്ത്ര കോഴ്സിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനാൽ വൈദ്യശാസ്ത്രം പഠിക്കാൻ ഓസ്ട്രേലിയ വിടാൻ അവർ നിർബന്ധിതയായി.[3] പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ, 1888-ൽ ടൊറന്റോയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രിനിറ്റി കോളേജിൽ നിന്ന് MD ബിരുദവും നേടി.[4] ജോൺസ് അവരെ പിന്തുടർന്ന് തൻറെ MD നേടുവാനായി കാനഡയിലേക്ക് പോയി.[5] കരിയർലണ്ടനിലേക്ക് പോയ സ്റ്റോൺ അവിടെ ന്യൂ ഹോസ്പിറ്റലിൽ ഫോർ വിമനിൽ ജോലി നേടുകയും 1889-ൽ വർഷിപ്പ്ഫുൾ സൊസൈറ്റി ഓഫ് അപ്പോത്തിക്കരീസിൽനിന്ന് ലൈസൻസ് ലഭിക്കുകയും ചെയ്തു. മരണവും പാരമ്പര്യവുംസ്റ്റോൺ 1893-ൽ റെവറന്റ് ഡേവിഡ് എഗ്രിൻ ജോൺസിനെ വിവാഹം കഴിച്ചു.[6] 1899-ൽ അവർ കോൺസ്റ്റൻസ് ബ്രോൺവെൻ എന്ന മകൾക്ക് ജന്മം നൽകി.[7] ക്ഷയരോഗബാധിതനായ സ്റ്റോൺ 1902 ഡിസംബർ 29-ന് 45-ആം വയസ്സിൽ അന്തരിച്ചു.[8] അവലംബം
|
Portal di Ensiklopedia Dunia