കോർട്ട് മാർഷൽ (നാടകം)

സ്വദേശ് ദീപക് രചിച്ച് 1991 ൽ പ്രസിദ്ധീകരിച്ച നാടകം ആണ് കോർട്ട് മാർഷ്യൽ .

പ്രമേയം

ഇന്ത്യൻ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജാതി വിവേചനം എന്ന വിപത്ത് നമ്മുടെ സേനയിലും ഉണ്ടെന്നു പറയുകയാണീ നാടകം . കടുത്ത ജാതി അധിക്ഷേപം മൂലം രണ്ടു മേലുദ്യോഗസ്‌ഥർക്കു നേരേ നിറയൊഴിക്കുകയും അതിലൊരാൾ മരിക്കുകയും ചെയ്‌ത കേസിൽ കോർട്ട് മാർഷൽ നേരിടുന്ന രാം ചന്ദർ എന്ന പട്ടാളക്കാരന്റെ കഥയാണിത്. അയാളുടെ ഭാഗം വാദിക്കുന്നത് പ്രഗത്‌ഭനായ ക്യാപ്റ്റൻ വികാസ് റോയി ആണ്.ഇന്ത്യൻ പടാളത്തിലെ ജാതി വിവേചനത്തിന്റെ ആരും പറയാത്ത കഥയാണ് നാടകം പറയാൻ ശ്രമിക്കുന്നത്.[1]

അവലംബം

  1. "അസ്മിത തീയേറ്റർ ഗ്രൂപ്പ്". Archived from the original on 2012-11-13. Retrieved 2012-01-26.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya