കോർണീലിയ കോളെ ഫെയർബാങ്ക്സ്
1905 മുതൽ 1909 വരെ അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ വൈസ് പ്രസിഡന്റായിരുന്ന ചാൾസ് ഫെയർബാങ്ക് സിന്റെ ജീവിത പങ്കാളിയായിരുന്നു കോർണീലിയ കോളെ ഫെയർബാങ്ക്സ്. 1852 ജനുവരി 14 നായിരുന്നു അവരുടെ ജനനം. ഭർത്താവിൻറെ ഭരണകാലത്ത് ഐക്യനാടുകളുടെ അനൌദ്യോഗിക സെക്കൻറ് ലേഡിയായിരുന്നു കോർണെലിയ. ആദ്യകാല ജീവിതം1852 ൽ ഒഹിയോയിലെ മേരീസ്‍വില്ലെയിൽ ഒഹിയോ സ്റ്റേറ്റ് സെനറ്റർ ഫിലാൻറർ കോളിൻറെയും ഡൊറോത്തി വിറ്ററുടെയും മകളായിട്ടായിരുന്നു കോർണീലിയയുടെ ജനനം.[1] [2] വിദ്യാഭ്യാസം ഒഹിയോ വെസ്ലിയാൻ ഫീമേയിൽ കോളജിൽ. 1872 ൽ അവിടെ നിന്നു ബിരുദം നേടി.[3] 1874ൽ അവർ ഒഹിയോ വെസ്‍ലിയാനിൽ വച്ചു കണ്ടുമുട്ടിയ ചാൾസ് ഫെയർബാങ്ക്സിനെ വിവാഹം കഴിച്ചു.[4] ഈ ദമ്പദികൾക്ക് റോബർട്ട് ഫെയർബാങ്ക്സ്, റിച്ചാർഡ് എം. ഫെയർബാങ്ക്സ് (ഒന്നാം ലോകമഹായുദ്ധത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ടിച്ചിരുന്നു), അഡലെയ്ഡ് ഫെയർബാങ്ക്സ്, വാറൻ ചാൾസ് ഫെയർബാങ്ക്സ്, ഫ്രെഡറിക് കോൾ ഫെയർബാങ്ക്സ് എന്നിങ്ങനെ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കുട്ടികളായി ഉണ്ടായിരുന്നത്.[5][6] ചാൾസ് നിയമപഠനം തുടങ്ങിയതോടെ കോർണീലിയയോടൊപ്പം ഇന്ത്യാനയിലേയക്കു താമസം മാറി. അവർ ഭർത്താവിൻറെ നിയമപഠനത്തിന് സഹായിയായി വർത്തിക്കുകയും താമസിയാതെ രാഷ്ട്രീയപ്രവേശനത്തിനു പ്രേരണനൽകുകയും ചെയ്തു.[7] പ്രവർത്തനങ്ങൾഇന്ത്യനാപോളിസിലെ “all-women's Fortnightly Literary Club” ൻറെ സഹസ്ഥാപകരിലൊരാളായിരുന്നു കോർണീലിയ. ഈ ക്ലബ്ബിൻറെ ആദ്യപ്രസിഡൻറായിരുന്ന അവർ 1885 മുതൽ 1888 വരെയുള്ള കാലഘട്ടങ്ങളിൽ ഈ ക്ലബ്ബിനെ നയിച്ചു.[8] ഈ കാലത്തുതന്നെ “സ്റ്റേ്റ്റ് ബോർഡ് ഓഫ് ചാരിറ്റീസ്" എന്ന സംഘടനയിലും പ്രവർത്തിച്ചു.[9] 1897 കളുടെ ആദ്യപാദത്തിൽ ഭർത്താവ് യു.എസ്. സെനറ്ററായിരുന്ന വേളയിൽ ദമ്പദികൾ വാഷിങ്ടൺ ടി.സി.യിലെത്തിച്ചേർന്നു. 1899 ല് അവർ ബ്രിട്ടീഷ്, അമേരിക്കൻ ജോയിൻറ് ഹൈക്കമ്മീഷൻറെ അലാസ്കയിലേയ്ക്കുള്ള പര്യടനത്തിന് നേതൃത്വം വഹിച്ചു.[10] അതിനുശേഷം അലാസ്കയിലെ ഫെയർബാങ്ക് പട്ടണത്തിന് അവരുടെ ഭർത്താവിനോടുള്ള ആദരസുചകമായി ഫെയർബാങ്ക്സ് എന്ന പേരും നൽകപ്പെട്ടു. 1901 ൽ കോർണീലിയ “ഡോട്ടേർസ് ആഫ് ദ അമേരിക്കൻ റെവലൂഷൻ” എന്ന ദേശീയ കൂട്ടുകെട്ടിൻറെ പ്രസിഡൻറ് ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിൽ അവർ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരുടെ പ്രവർത്തന കാലഘട്ടത്തിൽ വാഷിങ്ടണിൽ ഈ സൊസൈറ്റിക്കായി “മെമ്മോറിയൽ കോണ്ടിനെന്റൽ ഹാൾ” നിർമ്മിക്കുന്നതിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിൽ അവർ വിജയിച്ചിരുന്നു.[11] ഈ സംഘടനയുടെ ഒരു പ്രത്യേകവിഭാഗം 1907 ൽ 28 ചാർട്ടർ അംഗങ്ങളുമായി രൂപീകിരിച്ചിരുന്നു.[12] “ജോർജ്ജ് ജൂനിയർ റിപ്പബ്ലിക് മൂവ്മെൻറിലും” കോർണീലിയ അംഗമായിരുന്നു.[13] ഭർത്താവ് സ്ഥാനമൊഴിഞ്ഞശേഷം ദമ്പതികൾ ലോകസഞ്ചാരം നടത്തുകയും ഈ വേളയിൽ എഡ്വേർ ഏഴാമൻ രാജാവുമായി ദർശനം സാദ്ധ്യമാക്കുകയും ചെയ്തു. പ്രൊട്ടസ്റ്റൻറ് ക്രിസ്റ്റ്യാനിറ്റിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ദമ്പതികൾ മിഷണറി പ്രവർത്തനങ്ങളെ സർവ്വാത്മനാ പ്രോത്സാഹിപ്പിച്ചിരുന്നു.[14] 1913 ൽ ന്യൂമോണിയ ബാധയാൽ ഭർത്താവ് ഫെയർബാങ്ക്സ് മരണമടഞ്ഞു.[15][16][17] 1918 ൽ കോർണീലിയ മരണപ്പെടുകയും ഫെയർബാങ്ക്സിൻ ശവകുടീരത്തിനടുത്തായി ഇന്ത്യാനായിലെ ഇന്ത്യനാപോളീസിലുള്ള ക്രൌൺ ഹിൽ സെമിത്തേരിയിൽ അടക്കം ചെയ്യപ്പെടുകുയും ചെയ്തു.[18] പുറമേനിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia