ന്യൂസിലാന്റിലെഅന്റാർട്ടിക്കിനടുത്തുള്ള മനുഷ്യവാസമില്ലാത്ത ദ്വീപാണ് കാമ്പ്‌ബെൽ ദ്വീപ് - Campbell Island / Motu Ihupuku. കാമ്പ്‌ബെൽ ദ്വീപസമൂഹത്തിന്റെ ഭാഗമാണിത്. 112.68 ചതുരശ്ര കി. മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപിനു ചുറ്റുപാടുമായി അനേകം ഒറ്റപ്പെട്ട പാറകളും സ്തൂപസമാനപാറക്കെട്ടുകളും ദ്വീപുസമാന അവശിഷ്ട ദ്വീപുകളും കാണാനാകും. ഡെന്റ് ദ്വീപ്, ഫോളി ദ്വീപ് എന്നിവ ഇവയിൽചിലതാണ്. ഇതിൽ ഉൾപ്പെടുന്ന ജാക്യുമാർട്ട് ദ്വീപ് ന്യൂസിലാന്റിന്റെ തെക്കേ അറ്റവും അതിരുമാണ്. കാമ്പ്‌ബെൽ ദ്വീപ് പർവ്വതങ്ങൾ നിറഞ്ഞതാണ്. 500 മീറ്ററോളം (1,640 അടി)(ഉയരമുള്ള പർവ്വതങ്ങൾ ഇവിടെയുണ്ട്. കാമ്പ്‌ബെൽ ദ്വീപ് യുനെസ്കോയുടെലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ദ ലെജന്റ് ഓഫ് ദ ലെയ്ഡി ഓഫ് ദ ഹേതർ
Meteorological station at Beeman Cove (unmanned/automatic since 1995)
ദ ലെയ്ഡി ഓഫ് ദ ഹേതർ, വിൽ ലോവ്‌സൺ എന്ന എഴുത്തുകാരന്റെ നോവൽ ആകുന്നു. കാമ്പ്‌ബെൽ ദ്വീപിൽവച്ച് മരണമടഞ്ഞ കാപ്റ്റൻ ഹാസൽബർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ യാഥാർത്ഥ്യവും ഭാവനയും കൂട്ടിക്കുഴച്ച് ആവിഷ്കരിച്ചതാണ് ഈ നോവൽ. [1]
കാലാവസ്ഥ
സമുദ്രവുമായി ബന്ധപ്പെട്ട തുന്ദ്ര കാലാവസ്ഥയാണിവിടെയുള്ളത്.
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം കാമ്പ്‌ബെൽ ദ്വീപിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഒറ്റപ്പെട്ടുനിൽക്കുന്ന, സ്ട്ക സ്പ്രൂസ് മരമാണിത്. ഇതിനു 100 വയസ്സെങ്കിലും പ്രായം കാണും. ഇതിന്റെ ഏറ്റവും അടുത്ത മരം, 222 കി. മീ. ദൂരെയുള്ള ഓക്‌ലാന്റ് ദ്വീപിലാണുള്ളത്. [3][4][5]