ക്യാംസ്കാനർചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ ആണ് ക്യാംസ്കാനർ. 2011 - ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ്, ഐ.ഒ.എസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലാണ് ലഭ്യമാകുന്നത്.[1] ചിത്രങ്ങൾ 'സ്കാൻ' ചെയ്യുന്നതിനും (മൊബൈൽ ഉപയോഗിച്ച് ചിത്രമെടുത്തുകൊണ്ട്) തുടർന്ന് അതിനെ JPEG അല്ലെങ്കിൽ PDF ഫയൽ ഫോർമാറ്റുകളിലേക്ക് പരിവർത്തിപ്പിക്കാനുമുള്ള സേവനങ്ങളാണ് ക്യാംസ്കാനർ നൽകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഫ്രീമിയം മോഡലിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള ഈ ആപ്പിന് പരസ്യങ്ങൾ കൂടി ഉൾപ്പെടുന്ന സൗജന്യ പതിപ്പും അധിക സേവനങ്ങളുള്ള പ്രീമിയം പതിപ്പുമാണ് നിലവിലുള്ളത്. 2020 - ലെ കോവിഡ് കാലത്ത് ലഭ്യമാക്കിയ സേവനങ്ങൾകോവിഡ് - 19 രോഗവ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ 20 - ന് അധികമായ പണം ഈടാക്കാതെ തന്നെ 'റിമോട്ട് ഡെലിവറി' എന്ന സേവനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി തുറന്നുകൊടുത്തു. വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളുടെ രേഖകളും എഴുത്തുകളുമൊക്കെ സ്കാൻ ചെയ്യാനും, പിശകുകൾ തിരുത്താനും, ഡോക്യുമെന്റുകളെ ഓൺലൈൻ ആയി തന്നെ പരിഷ്കരിക്കാനും, അധ്യാപകർക്ക് പഠനസാമഗ്രികൾ പി.ഡി.എഫ് ഫയലുകളായോ വേർഡ് പ്രോസസ്സർ ഫയലുകളായോ മാറ്റുവാനും, തടസ്സങ്ങൾ കൂടാതെ അസൈൻമെന്റുകൾ ശേഖരിക്കാനും പരിശോധിക്കാനുമുള്ള സവിശേഷതകളായിരുന്നു ഈ സേവനത്തിൽ ലഭ്യമാക്കിയിരുന്നത്. [2] കാസ്പെർസ്കി ലാബ്2019 ഓഗസ്റ്റ് 27 - ന്, റഷ്യൻ സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കി ലാബ്, ക്യാംസ്കാനറിന്റെ പുതിയ ആൻഡ്രോയ്ഡ് പതിപ്പുകളിൽ ട്രോജൻ ഡ്രോപ്പർ ഉൾക്കൊള്ളുന്ന ഒരു പരസ്യ ലൈബ്രറി കണ്ടെത്തിയിരുന്നു. ക്യാംസ്കാനർ കൂടാതെ ചൈനീസ് മൊബൈലുകളിൽ 'പ്രീ-ഇൻസ്റ്റാൾ' ചെയ്ത് ലഭിക്കുന്ന പല ആപ്ലിക്കേഷനുകളിലും ഇതേ ലൈബ്രറി കണ്ടെത്തിയിരുന്നു. ഈ പരസ്യ ലൈബ്രറി, ഒരു സിപ് ഫയലിനെ ഡിക്രിപ്റ്റ് ചെയ്യുകയും തുടർന്ന് ഹാക്കർമാർ നിയന്ത്രിക്കുന്ന അധിക ഫയലുകൾ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ഹാക്കർമാർക്ക് മൊബൈൽ നിയന്ത്രിക്കാനുള്ള അവസരം ലഭിക്കുകയും മറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനും സബ്സ്ക്രിപ്ഷനുകൾക്കായുള്ള ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിനും വരെയുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. കാസ്പെർസ്കിയുടെ കണ്ടെത്തലുകളെ തുടർന്ന് ഗൂഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്ലിക്കേഷൻ പിൻവലിക്കുകയുണ്ടായി.[3][4] ശേഷം 2019 സെപ്റ്റംബർ 5 - ന് ഈ പരസ്യ ലൈബ്രറി ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരിച്ച പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പുറത്തിറക്കി.[5][6] ഇന്ത്യയിൽ2020 ജൂൺ മാസത്തിൽ, സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭാരത സർക്കാർ, ക്യാംസ്കാനർ ഉൾപ്പെടെ 58 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി.[7] അവലംബം
|
Portal di Ensiklopedia Dunia