ക്യാർ ചുഴലിക്കാറ്റ്
ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ഒരു ചുഴലിക്കൊടുങ്കാറ്റാണ് ക്യാർ ചുഴലിക്കാറ്റ് (Super Cyclonic Storm Kyarr). ഗോനു ചുഴലിക്കാറ്റിന് ശേഷം ഈ പ്രദേശത്ത് ബാധിച്ച തീവ്രതയേറിയ ചുഴലിക്കാറ്റാണിത്. ഇന്ത്യൻ സമുദ്രതീരത്തെക്കൂടാതെ ഒമാൻ തീരപ്രദേശം കൂടി ഈ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. [1]. ചരിത്രം![]() 2019 ഒക്ടോബർ 20 ന് ഇന്ത്യൻ മീറ്റിയോറൊളജിക്കൽ ഡിപ്പാർട്ട്മെന്റ്, ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്റർ എന്നിവ അറബിക്കടലിന്റെ മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ധം ഒരു ചുഴലിക്കാറ്റായി രൂപപ്പെടുന്നത് രേഖപ്പെടുത്തി. ഒക്ടോബർ 24 ന് ഒരു ട്രോപ്പിക്കൽ സൈക്ലോൺ ഫോർമേഷൻ അലർട്ട് നൽകി. ഇത് 'ക്യാർ' എന്ന പേര് നൽകി ഈ സീസണിലെ അഞ്ചാമത്തെ ചുഴലിക്കാറ്റായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 27 ന് ക്യാർ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. തയ്യാറെടുപ്പ്ചുഴലിക്കാറ്റ് ശ്രദ്ധയിൽപ്പെട്ട് ഉടൻ തന്നെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഹാരാഷ്ട്ര, കർണ്ണാടകം, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലെടുക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ തയ്യാറായി[2] ഇന്ത്യൻ നാവികസേന, മുംബൈ കടൽത്തീരത്ത് അപകടത്തിൽപ്പെട്ട് തകർന്ന ബോട്ടിലെ 17 മീൻപിടിത്തത്തൊഴിലാളികളെ രക്ഷപ്പെടുത്തി [3]. തെക്കൻ പാകിസ്താനിൽ അധികൃതർ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. തിരമാലകൾ നാശോന്മുഖമായി ഉയർന്നതിനാലാണ് ഇത്തരമൊരു മുൻകരുതലെടുത്തത്. കറാച്ചിയുടെ ചില ഭാഗങ്ങളെ തിരമാലകൾ ബാധിച്ചു[4]. ക്യാർ ചുഴലിക്കാറ്റിന്റെ ഫലമായി ഉയർന്ന തിരമാലകൾ ഒമാൻ തീരപ്രദേശങ്ങളെ വെള്ളത്തിലാക്കി[5]. യുഎഇയുടെ നഗരങ്ങളും വെള്ളത്തിലായി. ഷാർജയിലും ഫുജറയിലും തീരദേശങ്ങളിലെ തെരുവുകളും വീടുകളും മറ്റും വെള്ളത്തിന്റെ കെടുതിയിൽപ്പെട്ടു[6]. അവലംബം
|
Portal di Ensiklopedia Dunia