ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരണങ്ങളിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.[1]സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത താവോയിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.[2]ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ സിൽക്ക് റോഡ് തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.[2] പേരുകൾചൈനീസ് സ്രോതസ്സുകളിലെ സിവാങ്‌മു, ജപ്പാനിലെ സിയാബോ, കൊറിയയിലെ സിയോവാങ്‌മോ, വിയറ്റ്നാമിലെ ടേ വാങ് മൗ എന്നിവയുടെ ഒരു കാൽക് ആണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. ദേവതക്ക് നിരവധി തലക്കെട്ടുകൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരമുള്ളത് ഗോൾഡൻ മദർ ഓഫ് ദ ജേഡ് [3] അല്ലെങ്കിൽ ടർക്കോയ്സ് പോണ്ട് [4][5] ആണ്. സമകാലിക സ്രോതസ്സുകളിൽ ലേഡി ക്വീൻ മദർ എന്നും അവർ അറിയപ്പെടുന്നു. ചൈനീസ് രക്ഷാ മതങ്ങളുടെ മെറ്റേണിസ്റ്റ് പ്രചാരത്തിൽ അവർ ഒരു പ്രധാന ദേവതയാണ്. നിത്യ പുണ്യവതിയായ അമ്മയെന്നാണ് അവർ വിളിക്കപ്പെടുന്നത്. ടാങ് എഴുത്തുകാർ ദേവതയെ "ഗോൾഡൻ മദർ ദി ഫസ്റ്റ് റൂളർ", "ഗോൾഡൻ മദർ ഓഫ് ടോർട്ടോയിസ് മൗണ്ടൻ" എന്നും വിളിക്കുന്നു "ദേവത ഒൻപത് നുമിനയും ("ദിവ്യത്വം" അല്ലെങ്കിൽ "ദിവ്യ സാന്നിധ്യം", "ദിവ്യഹിതം" എന്നതിന്റെ ലാറ്റിൻ പദം) ശ്രേഷ്ഠമായ അത്ഭൂതവും", " പാശ്ചാത്യ പുഷ്‌പകാലത്തിലെ തികച്ചും വിസ്‌മയാവഹവും നിലവറയിലെ ഇരുട്ടിന്റെ പരമമായ പൂജ്യയുമാണ്." അക്കാലത്തെ സാധാരണക്കാരും കവികളും ദേവതയെ "രാജ്ഞിയായ അമ്മ", "ദിവ്യമാതാവ്" അല്ലെങ്കിൽ "നാനി" (അമാഹ്) എന്നാണ് വിളിച്ചിരുന്നത്. ചരിത്രം![]() ക്യൂൻ മദറിന്റെ ആദ്യ പരാമർശങ്ങൾ ഷാങ് രാജവംശത്തിന്റെ (ബിസി 1766 - 1122) ഒറാക്കിൾ ബോൺ ലിഖിതങ്ങളിലേതാണ്. ഒരു ലിഖിതം ഇപ്രകാരമാണ്:
പടിഞ്ഞാറൻ മാതാവ് പടിഞ്ഞാറ് വസിക്കുന്ന ഒരു പുരാതന ദിവ്യത്വത്തെ സൂചിപ്പിക്കുന്നു. ഷാങ് രാജവംശത്തിലെ മാതൃ ദിവ്യത്വങ്ങളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ല, പക്ഷേ അവയെ ഷാങ് രാജവംശത്തിലെ ആളുകൾ ആചാരത്തിന് അർഹരായ ശക്തമായ ശക്തികളായി കണ്ടു. തുടക്കത്തിൽ, ഷൗ രാജവംശത്തിലെ ക്ലാസിക് ഓഫ് മൗണ്ടൻസ് ആന്റ് സീസ് എന്ന ചൈനീസ് ക്ലാസിക് പുസ്തകത്തിൽ അവരുടെ ആദ്യകാല ചിത്രീകരണങ്ങളിൽ നിന്ന്, ലോകത്തിന് പകർച്ചവ്യാധി അയച്ച കടുവയുടെ പല്ലുകളുള്ള ഒരു ക്രൂര ദേവതയായിരുന്നു. താവോയിസ്റ്റ് പന്തീയോനിൽ സ്വീകരിച്ചതിനുശേഷം, ജീവിതത്തിന്റെയും അമർത്യതയുടെയും ദേവതയായി രൂപാന്തരപ്പെട്ടു. ഷ്വാങ്സിതാവോയിസ്റ്റ് എഴുത്തുകാരനായ ഷുവാങ്‌സിയുടെ (ക്രി.മു. നാലാം നൂറ്റാണ്ട്) രചനകളിൽ നിന്നാണ് ക്യൂൻ മദറിനെക്കുറിച്ച് ആദ്യമായി എഴുതിയ പരാമർശങ്ങളിൽ ഒന്ന്:
അവലംബംCitationsSources
Xi Wangmu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia