ക്രിക്കറ്റ് ലോകകപ്പ് 1975
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പാണിത്. പ്രുഡൻഷ്യൽ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇംഗ്ലണ്ടായിരുന്നു ഈ ലോകകപ്പിന് ആഥിത്യം വഹിച്ചത്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ഈ ലോകകപ്പ് നേടി. ഇത് നടന്നത് 1975 ജൂൺ 7 മുതൽ ജൂൺ 21 വരെ ഇംഗ്ലണ്ടിൽ വച്ചാണ്. ഇതിൽ ആകെ 8 രാജ്യങ്ങൾ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങൾ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകൾ സെമിഫൈനലിൽ കളിച്ചു. സെമിഫൈനലിലെ വിജയികൾ ഫൈനലിലും കളിച്ചു. ഇതിലെ മാച്ചുകൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി 60 ഓവറുകൾ വീതമുള്ളതായിരുന്നു. കൂടാതെ ചുവന്ന ബോൾ ആണ് ഉപയോഗിച്ചത്. കളിക്കാർ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ വെളുത്ത വസ്ത്രങ്ങളുമാണ് ധരിച്ചത്. പങ്കെടുത്തവർഗ്രൂപ്പ് എഗ്രൂപ്പ് ബിവേദികൾ
ഗ്രൂപ്പ് സ്റ്റേജ്ഗ്രൂപ്പ് ഏ
7 ജൂൺ 1975 ഇംഗ്ലണ്ട് v ഇന്ത്യ
ഗ്രൂപ്പ് ബി
7 June 1975 Australia v Pakistan.
നോക്ക് ഔട്ട് സ്റ്റേജ്
സെമിഫൈനൽ18 June 1975 1st Semi Final: England v Australia.
18 June 1975 2nd Semi Final: New Zealand v West Indies.
ഫൈനൽ
ഇതും കാണുകപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia