ക്രിസ് ഗോപാലകൃഷ്ണൻ
ഇന്ത്യൻ വ്യവസായിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ് ക്രിസ് ഗോപാലകൃഷ്ണൻ. ഇപ്പോൾ ഇദ്ദേഹം ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് വൈസ്ചെയർമാനായി പ്രവർത്തിക്കുന്നു. 2011 ൽ ക്രിസ് ഗോപാലകൃഷ്ണന് പദ്മഭൂഷൺ ലഭിച്ചു.[3] ജീവിതരേഖ1956-ൽ തിരുവനന്തപുരത്ത് ജനിച്ചു. മദ്രാസ് ഐ.ഐ.ടി.യിൽ നിന്ന് 1977 ൽ ഭൗതികശാസ്ത്രത്തിൽ എം.എസ്. സി.യും 1979 ൽ കംപ്യൂട്ടർ സയൻസിൽ എം.ടെക്കും നേടി. തുടർന്ന് 1979 ൽ മുംബൈയിലെ പട്‌നി കംപ്യൂട്ടേഴ്സ് എന്ന സ്വകാര്യസ്ഥാപനത്തിൽ സോഫ് ട് വെയർ എൻജിനീയറായി കരിയർ ആരംഭിച്ചു. 1981 ൽ ഇതേ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രോജക്ട് മാനേജറായി. ഇക്കാലത്താണ് റൂർക്കലയിലെ ഉരുക്കുനിർമ്മാണശാലയ്ക്കുവേണ്ടി എൽ. ഡി. കൺവേർട്ടറുകളെ നിയന്ത്രിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് പ്രോസസ് കൺട്രോൾ സിസ്റ്റം വികസിപ്പിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചത്. 1981-ൽ എൻ.ആർ. നാരായണമൂർത്തിയും മറ്റ് അഞ്ചുപേരുമൊത്ത് ഇൻഫോസിസ് സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ വിവിധ വിദേശരാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടിയുള്ള ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിക്കുന്നതിലെ ഡിസൈൻ, ഡെവലപ് മെൻറ് എന്നിവയുടെ ചുമതല വഹിച്ചു. 1987-94 കാലത്ത് സ്ഥാപനത്തിൻറെ വൈസ് പ്രസിഡൻറ് പദവിയോടെ സാങ്കേതികവിഭാഗത്തിൻറെ ചുമതല വഹിച്ചു. 2007 ജൂൺ 22ന് ഇൻഫോസിസിൻറെ സി.ഇ.ഒ.യും മാനേജിങ് ഡയരക്ടറുമായി ചുമതലയേറ്റു. ACM, IEEE, IEEE കംപ്യൂട്ടർ സൊസൈറ്റി എന്നിവയിൽ അംഗമാണ്. മറ്റു പദവികൾ
അവലംബംKris Gopalakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia