ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ
അർജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ (ജനനം :19 ഫെബ്രുവരി 1953). മുൻ പ്രസിഡന്റ് നെസ്റ്റർ ക്രിച്ച്നറുടെ വിധവയാണ് ക്രിസ്തീനാ. ജീവിതരേഖ1953 ഫെബ്രുവരി 19-ന് ലാ പ്ലാറ്റ നഗരത്തിലെ ടൊളോസയിൽ ബസ് ഡ്രൈവറായ എഡ്വാർഡോ ഫെർനാണ്ടെസിന്റെയും (1925-1981) ഒഫേലിയാ എസ്തർ വില്ലെമിന്റെയും മകളായി ജനിച്ചു.[2] ലാ പ്ലാറ്റ ദേശീയ സർവകലാശാലയിൽ 1970കളിൽ നിയമപഠനം നടത്തവേ പെറോണിസ്റ്റ് യുവസംഘടനയിൽ ചേർന്നു.[3] 1976-ൽ ഇസാബെൽ പെറോണിന്റെ സർക്കാർ സൈനിക അട്ടിമറിയിൽ പുറത്തായി. ക്രിസ്തീനായും ഭർത്താവ് നെസ്റ്ററും 1980-ൽ വക്കീലായി പ്രവർത്തിച്ചു. 1980-കളുടെ അവസാനത്തോടേ ക്രിസ്തീനാ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.[2] 1989-ൽ സാന്റാ ക്രൂസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയജീവിതം"I don't want to inherit anything from Eva [Peron], or from [my husband Nestor] Kirchner. Everything I've got is a result of my own achievements, and my own defects too." - ക്രിസ്തീനാ ക്രിച്ച്നർ [4] 2003-ൽ നെസ്റ്റർ ക്രിച്ച്നർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ ക്രിസ്തീനാ ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി. 45% വോട്ടോടെ വിജയിച്ചു. 2011-ലെ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം 54 ആയി ഉയർത്തി 2015-ലെ തിരഞ്ഞെടുപ്പിൽ ക്രിസ്തീനയ്ക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്തു. ഭരണം![]() 2008-ൽ സോയാബീൻസിനുള്ള നികുതി കൂട്ടിയത് കർഷകരുമായുള്ള ബന്ധം മോശമാക്കി. 2009-ൽ നിർധനരായുള്ള കുട്ടികൾക്കായി Asignación Universal por Hijo എന്ന പദ്ധതി നടപ്പിലാക്കി.[5] പട്ടാള ഭരണകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാനായി ഡീ. എൻ. ഏ. സാമ്പിളുകൾ ഉപയോഗിക്കണമെന്ന് നിഷ്ക്കർഷിച്ചു. മാധ്യമങ്ങൾ ഏതാണ്ടെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കി. പ്രധാന പ്രതിപക്ഷ പത്രമായ ക്ലാരിനെതിരെ നാന്നൂറ്റിയൻപതോളം കേസുകളാണ് ഫയൽ ചെയ്തത്. [6] അവലംബം
പുറം കണ്ണികൾ![]() ![]() വിക്കിചൊല്ലുകളിലെ Cristina Fernández de Kirchner എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
|
Portal di Ensiklopedia Dunia