ക്രിസ്തുരാജന്റെ തിരുനാൾ
![]() രാജസ്ഥാനത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടാണിരിക്കുന്നതെങ്കിലും രാജത്വം ഇന്നും പരമാധികാരത്തിന്റെ പ്രതീകമാണ് .വിശുദ്ധ വത്സരമായി ആചരിച്ച 1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചു. എങ്കിലും 1969-ലെ കലണ്ടർ പരിഷ്കാരത്തിനു ശേഷം ആരാധനാമുറപ്പഞ്ചാംഗത്തിലെ (Liturgical year) അവസാന ഞായറാഴ്ചയാണ് ഇത് ആചരിക്കപ്പെടുന്നത്. അതനുസരിച്ച് നവംബർ 20-നും 26-നും ഇടക്കുള്ള ഒരു ഞായറാഴ്ചയാണ് ഇപ്പോൾ ഇതിന്റെ ആചരണം.</ref> ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കാനാണ് ഈ തിരുനാൾ മാർപ്പാപ്പ സ്ഥാപിച്ചത് .1925-ൽ ക്രിസ്തുവിനെ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ രാജാവായി പ്രഖ്യാപിച്ചു . ബൈബിളിലൂടെക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ ചിലയിടങ്ങളിൽ കാണാം .
അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia