ക്രിസ്തുമതത്തിൽ നിന്നുള്ള പ്രേരണയും ലക്ഷ്യങ്ങളും കാരണം വ്യക്തികളോ സംഘടനകളോ നടത്തുന്ന ഭീകരവാദപ്രവർത്തനങ്ങളാണ് ക്രിസ്ത്യൻ ഭീകരവാദം. മറ്റുള്ള മതതീവ്രവാദത്തെ പോലെതന്നെ ക്രിസ്ത്യൻ തീവ്രവാദികളും തങ്ങളുടെ വിശ്വാസ വ്യാഖ്യാനങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. ഇവിടെ ബൈബിളാണ് വിശ്വാസസ്രോതസ്സായി പ്രവർത്തിക്കുന്നത്. ഇത്തരം വിഭാഗങ്ങൾ അതിക്രമങ്ങളും കൊലപാതകവും ന്യായീകരിക്കാൻ പഴയനിയമവുംപുതിയനിയമവും ഉദ്ധരിക്കാറുണ്ട്. പുതിയനിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള "അന്ത്യകാലം" കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.[1]
വിവിധരാജ്യങ്ങളിൽ
ഇന്ത്യ
വടക്കുകിഴക്കൻ ഇന്ത്യയിലെ അതിർത്തി പങ്കിടുന്ന പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ ഭീകരവാദം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ത്രിപുര
ത്രിപുര ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഒരു വിഭാഗമാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻ.എൽ.എഫ്.ടി.). ഇവർ ക്രിസ്ത്യൻ വിശ്വാസങ്ങളാൽ പ്രേരിതരായാണ് ഭീകരവാദപ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.[2] 2002-ലെ പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റനുസരിച്ച് ഈ സംഘടനയെ ഭീകരവാദസംഘടനയായാണ് കണക്കാക്കുന്നത്.[3] ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് ത്രിപുര ഈ സംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകുന്നുണ്ടെന്നാണ് സംസ്ഥാന ഭരണകൂടം അവകാശപ്പെടുന്നത്.[4][5][6] ത്രിപുരയിലെ നോവപാറ ബാപ്റ്റിസ്റ്റ് ചർച്ച് മുഖേന എൻ.എൽ.എഫ്.ടി. സ്ഫോടകവസ്തുക്കൾ കൈവശപ്പെടുത്തിയതായി സംസ്ഥാന സർക്കാരും മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.[6] മതപരമായ ആഘോഷങ്ങളിലേർപ്പെടുന്ന ഹിന്ദുക്കളെ ഇവർ വധിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്.[7]1999 നും 2001-നുമിടയിൽ ത്രിപുരയിൽ 20-ലധികം ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ക്രിസ്തുമതത്തിലേയ്ക്കുള്ള മതം മാറ്റത്തെ എതിർത്തതിനാൽ ഇവർ വധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെറ്റിട്ടുണ്ട്.[8] സായുധരായ എൻ.എൽ.എഫ്.ടി. ഭീകരവാദികൾ ഈ പ്രദേശത്തുള്ള ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതം മാറ്റിയതായും ഹിന്ദുക്കൾ പറയുന്നു.[8] ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം മതം മാറ്റങ്ങളും അടിച്ചമർത്തലിനായി ചിലപ്പോൾ ബലാത്സംഗം ഒരുപകരണമായി ഉപയോഗിക്കുന്നതും ഇന്ത്യയ്ക്കുപുറത്തുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[9] ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ പ്രതിനിധിയായിരുന്ന ജോൺ ജോസഫ് വടക്കുകിഴക്കൻ മേഖലയിലെ ഭീകരവാദത്തിനായി ലഭിക്കുന്ന വിദേശ സഹായം കേരളത്തിലെ ക്രിസ്ത്യാനികളിലൂടെയാണ് നൽകപ്പെടുന്നതെന്ന് 2000-ൽ പ്രസ്താവിക്കുകയുണ്ടായി.[10]
നാഗാലാന്റ്
നാഗാലാന്റ് ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമാണ്. സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ധാരാളം ഭീകരവാദപ്രവർത്തനങ്ങൾ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് (എൻ.എസ്.സി.എൻ.) എന്ന സംഘടനയായിരുന്നു ഭീകരവാദത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നിങ്ങനെ പല ഭീകരവാദപ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിരുന്നു.[11] പ്രകൃതിയെ ആരാധിക്കുന്ന നാഗാ വിഭാഗങ്ങളെ ബലപ്രയോഗത്തിലൂടെ ക്രിസ്ത്യാനികളാക്കുക എന്നത് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഇവർ മതപരമായ അക്രമങ്ങളിലേർപ്പെട്ടിട്ടുണ്ട്. ഒരു വിശാല നാഗാലാന്റ് രൂപീകരിക്കുക ഇവരുടെ മറ്റൊരു ലക്ഷ്യമാണ്. സമീപ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളല്ലാത്തവരെ എൻ.എസ്.സി.എൻ. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നതായി ഇടയ്ക്കിടെ റിപ്പോർട്ടുകൾ വരാറുണ്ട്.[12]
മണിപ്പൂർ
1992–1993-ൽ മണിപ്പൂരിലെകുകി ഗോത്രവർഗ്ഗക്കാരുടെ വംശശുദ്ധീകരണം നടത്തിയത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയുടെ ഐസക്-മുവിയ വിഭാഗമാണെന്ന് ("നാഗാലാന്റ് ക്രിസ്തുവിനു വേണ്ടി" എന്നാണ് ഇവരുടെ മുദ്രാവാക്യം) ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ അക്രമത്തിൽ 900-ലധികം ആൾക്കാർ മരിച്ചിട്ടുള്ളതായി കണക്കാക്കുന്നു. ഈ നടപടിയിലൂടെ 350 കുകി ഗ്രാമങ്ങൾ ശുദ്ധീകരിക്കപ്പെടുകയും 100,000 കുകികൾ അഭയാർത്ഥികളാവുകയും ചെയ്തു.[13]
സ്റ്റീവൻ ബ്രൂസിനെപ്പോലുള്ള ചില പണ്ഡിതർ വാദിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ വശങ്ങളുണ്ടെങ്കിൽ പോലും വടക്കൻ അയർലാന്റിലെ കുഴപ്പങ്ങൾ പ്രാഥമികമായി ഒരു മതപരമായ പോരാട്ടമാണെന്നാണ്.[16]
നോർവേ
2011 ജൂലൈ മാസത്തിൽ, ആന്ത്രെ ബെഹ്രിങ് ബ്രൈവിക് എന്നയാളെ ഓസ്ലോയിൽ കാർ ബോംബ് സ്ഫോടനം നടത്തിയതിനും ഉടോയ ദ്വീപിൽ വെടിവെപ്പ് നടത്തിയതിനും അറസ്റ്റ് ചെയ്യുകയുണ്ടായി.[17] ഈ അക്രമങ്ങളുടെ ഭാഗമായി 151 പേർക്ക് പരിക്കേൽക്കുകയും 77 പേർ മരിക്കുകയും ചെയ്തു. ഈ അക്രമത്തിനു മണിക്കൂറുകൾക്കു മുൻപ് ബ്രൈവിക് 1500 പേജുള്ള ഒരു പത്രിക പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാർ നോർവേയുടെ പരമ്പരാഗത മൂല്യങ്ങൾ ഇല്ലാതെയാക്കുകയാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്വയം ഒരു "ക്രിസ്ത്യൻ കുരിശുയുദ്ധക്കാരനായാണ്" ബ്രൈവിക് വിശേഷിപ്പിച്ചത്.[18] വലതുപക്ഷ നിലപാടുകൾ കൂടാതെ ഇദ്ദേഹം ക്രിസ്ത്യൻ തീവ്രവാദനിലപാടുകളും എടുത്തിരുന്നുവെന്ന് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.[19][20][21][22][23] ഇതിനെതിരായും അഭിപ്രായമുയർന്നിരുന്നു.[24]
ഉഗാണ്ടൻ ഭരണകൂടത്തിനെതിരായി ഗറില്ല യുദ്ധത്തിലേർപ്പെട്ടിരുന്ന ഒരു കൾട്ട് സംഘടനയാണ് ലോഡ്സ് റെസിസ്റ്റൻസ് ആർമി. ഇവർ കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകൽ, ശരീരം വികൃതമാക്കൽ, പീഡനം, ബലാത്സംഗം, ബലപ്രയോഗത്തിലൂടെയുള്ള ബാലവേല, കുട്ടികളെ ലൈംഗികവൃത്തികൾക്കുള്ള അടിമകളായി ഉപയോഗിക്കുക എന്നിങ്ങനെ മനുഷ്യരാശിക്കെതിരായ ധാരാളം കുറ്റങ്ങൾ ചെയ്തതായും കുട്ടി പോരാളികളെ ഉപയോഗിച്ചതായും ആരോപിക്കപ്പെട്ടിട്ടുണ്ട്.[30] ഇത് ക്രിസ്ത്യൻ വിശ്വാസങ്ങളും ആത്മീയതയും കൂട്ടിക്കുഴയ്ക്കുന്ന ഒരു പ്രസ്ഥാനമാണ്.[31][32] ഈ സംഘടനയുടെ മേധാവിയായ ജോസഫ് കോണി താൻ ദൈവത്തിന്റെ വക്താവാണെന്നും പരിശുദ്ധാത്മാവിന്റെ മാദ്ധ്യമമാണെന്നും അവകാശപ്പെടുന്നു.[33][33][34][35] എൽ.ആർ.എ. പോരാളികൾ പോരാട്ടത്തിനു മുൻപായി കൊന്ത ധരിക്കുകയും ബൈബിളിലെ വചനങ്ങൾ വായിക്കുകയും ചെയ്യുന്നുണ്ട്.[31][36][37][38][39][40]
ക്രിസ്ത്യൻ ഭീകരവാദ വിശ്വാസപ്രമാണമായിരുന്നു ക്ലാൻ അംഗങ്ങൾക്കുണ്ടായിരുന്നത്. ഇവരുടെ വിശ്വാസങ്ങൾ "ക്രിസ്തുമതത്തിന്റെ അടിത്തറ"യിലായിരുന്നു പടുതുയർത്തിയിരുന്നത്.[42] അമേരിക്കയിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മൂല്യങ്ങൾ ഏതുവിധേനയും സ്ഥാപിക്കുക എന്നതായിരുന്നു കെ.കെ.കെ.യുടെ ലക്ഷ്യങ്ങളിലൊന്ന്. യേശുക്രിസ്തു ആദ്യത്തെ ക്ലാൻ അംഗമാണെന്നായിരുന്നു ഇവരുടെ വിശ്വാസം.[43]
The Northern Ireland conflict is a religious conflict. Economic and social considerations are also crucial, but it was the fact that the competing populations in Ireland adhered and still adhere to competing religious traditions which has given the conflict its enduring and intractable quality.
Steve Bruce (1986). God Save Ulster. Oxford University Press. p. 249. ISBN0-19-285217-5.:249 Reviewing the book, David Harkness of The English Historical Review agreed "Of course the Northern Ireland conflict is at heart religious". David Harkness (October 1989). "God Save Ulster: The Religion and Politics of Paisleyism by Steve Bruce (review)". The English Historical Review. 104 (413). Oxford University Press.
↑Paul Tinichigiu (January 2004). "Sami Fiul (interview)". The Central Europe Center for Research and Documentation. Archived from the original on 2012-08-01. Retrieved 26 November 2013.
↑Radu Ioanid (2004). "The Sacralised Politics of the Romanian Iron Guard". Totalitarian Movements and Political Religions. 5 (3): 419–453(35). doi:10.1080/1469076042000312203.
↑K. Ward (2001). "The Armies of the Lord: Christianity, Rebels and the State in Northern Uganda, 1986–1999". Journal of Religion in Africa. 31 (2): 187. doi:10.1163/157006601X00121.
↑
Michael, Robert, and Philip Rosen. Dictionary of antisemitism from the earliest times to the present. Lanham, Maryland, USA: Scarecrow Press, 1997 p. 267.
Mason, Carol. 2002. Killing for Life: The Apocalyptic Narrative of Pro-Life Politics. Ithaca: Cornell University Press.
Zeskind, Leonard. 1987. The ‘Christian Identity’ Movement, [booklet]. Atlanta, Georgia: Center for Democratic Renewal/Division of Church and Society, National Council of Churches.
Al-Khattar, Aref M. Religion and terrorism: an interfaith perspective. Greenwood. January 2003. ISBN 978-0-275-96923-3
കൂടുതൽ വായനയ്ക്ക്
Rodney StarkGod’s Battalions: The Case for the Crusades, HarperOne, 2010,