ക്രിസ്റ്റഫർ വീരമന്ത്രി
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ മുൻ ന്യായാധിപനും (1991 മുതൽ 2000 വരെ) ശ്രീലങ്കൻ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസുമായിരുന്നു വീരമന്ത്രി എന്ന ക്രിസ്റ്റഫർ ഗ്രിഗറി വീരമന്ത്രി[1]. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപാധ്യക്ഷനായ സമയത്ത് , അണുവായുധത്തിന്റെ നിയമവിരുദ്ധതയേയും അതുയുർത്തുന്ന ഭീഷണിക്കെതിരെയും സുപ്രധാനമായ വിധികൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി[2]. ജെനിറ്റിക്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമോപദേശക സമിതിയിൽ അംഗമായിരുന്നു. കൂടാതെ അണുവായുധത്തിനെതിരെയുള്ള അന്തർദേശീയ ന്യായാധിപ സമിതിയുടെ അധ്യക്ഷനായും സേവനമർപ്പിച്ചു.[3]. 1926 നവംബർ 17 നു ശ്രീലങ്കയിലെ കൊളംബോയിലാണ് അദ്ദേഹത്തിന്റെ ജനനം. 2017 ജനുവരി 5 ന് കൊളംബോയിൽ മരണമടഞ്ഞു.[4][5] വിദ്യാഭ്യാസംറൊയൽ കോളേജ് കൊളംബോ, ശ്രീലങ്കൻ ലാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം നടത്തി.ലണ്ടൻ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം നിയമ ബിരുദം നേടിയിട്ടുണ്ട്. ബിരുദങ്ങൾB.A. (Hons.), LLB., LLD. (University of London); LLD. (Honoris Causa) (University of Colombo); LLD. (Honoris Causa) (Monash University); LL.D.(Honoris Causa) National Law School of India; D.Lit.(Honoris Causa) University of London[1] അംഗീകാരങ്ങൾ
ആദരങ്ങൾനിരവധി സർവ്വകലാശാലകൾ അദ്ദേഹത്തിന് ഡോക്ട്രേറ്റ് നൽകി ആദരിക്കുകയുണ്ടായി. അവയിൽ ചിലത് താഴെ.
ഗ്രന്ഥംഅന്തർദേശീയ നിയമവിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.അദ്ദേഹത്തിന്റ ഇസ്ലാമിക നിയമം:ഒരു സാർവ്വലൗകിക പരിപ്രേക്ഷ്യം[10] എന്ന ഗ്രന്ഥം പ്രശസ്തിയാർജ്ജിച്ചതാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia