ക്രിസ്റ്റീന കോച്ച്
ക്രിസ്റ്റീന ഹമ്മോക്ക് കോച്ച് / /koʊk/ (ജനനം: ജനുവരി 29, 1979) ഒരു അമേരിക്കൻ എഞ്ചിനീയറും നാസയിലെ 2013-ലെ ക്ലാസ്സ് ബഹിരാകാശയാത്രികയുമാണ്.[1][2] ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ് എന്നിവയിൽ സയൻസ് ബിരുദവും നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി.[3]ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ (ജിഎസ്എഫ്സി) ജോലി ചെയ്യുന്നതിനിടയിലും അവർ വിപുലമായ പഠനം നടത്തി. ഒരു ബഹിരാകാശയാത്രികയാകുന്നതിന് തൊട്ടുമുമ്പ്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിൽ അമേരിക്കൻ സമോവയുടെ സ്റ്റേഷൻ ചീഫായി സേവനമനുഷ്ഠിച്ചു.[4] 2019 മാർച്ച് 14 ന് കോച്ച് ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിലേക്ക് 59, 60, 61 പര്യവേഷണങ്ങളിൽ ഒരു ഫ്ലൈറ്റ് എഞ്ചിനീയറായി പ്രവേശിച്ചു. 2019 ഒക്ടോബർ 18 ന്, കോച്ചും ജെസീക്ക മെയറും ബഹിരാകാശത്ത് നടന്ന ആദ്യ വനിതകളായിരുന്നു.[5]2019 ഡിസംബർ 28 ന്, ഒരു സ്ത്രീ ബഹിരാകാശത്ത് തുടർച്ചയായി തുടർന്ന റെക്കോർഡ് കോച്ച് തകർത്തു. [6] 2020 ഫെബ്രുവരി 6 നാണ് അവർ ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയത്.[7] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംക്രിസ്റ്റീന മിഷിഗനിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ജനിച്ചു. [8] നോർത്ത് കരോലിനയിലെ ജാക്സൺവില്ലെയിൽ വളർന്നു. [9] മേരിലാൻഡിലെ ഫ്രെഡറിക്കിലെ ബാർബറ ജോൺസണും ജാക്സൺവില്ലെയിലെ ഡോ. റൊണാൾഡ് ഹാമോക്കും മാതാപിതാക്കളായിരുന്നു.[10]ഒരു ബഹിരാകാശയാത്രികയാകുക എന്നതായിരുന്നു കൊച്ചിന്റെ ബാല്യകാല സ്വപ്നം.[11] 1997-ൽ ഡർഹാമിലെ നോർത്ത് കരോലിന സ്‌കൂൾ ഓഫ് സയൻസ് ആന്റ് മാത്തമാറ്റിക്‌സിൽ നിന്ന് ബിരുദം നേടിയ കോച്ച് പിന്നീട് റാലിയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ് (2001), എന്നിവയിൽ ബിരുദം നേടി. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും (2002) നേടി.[12][10] 2001-ൽ ജി എസ് എഫ് സിയിലെ നാസ അക്കാദമി പ്രോഗ്രാമിൽ നിന്ന് ബിരുദധാരിയായി. [10] ഗവേഷണവും പരിശീലനവും![]() സ്പേസ് സയൻസ് ഇൻസ്ട്രുമെന്റ് ഡെവെലോപ്മെന്റ്, റിമോട്ട് സയന്റിഫിക് ഫീൽഡ് എഞ്ചിനീയറിംഗ് ഫീൽഡ്സ് എന്നീ മേഖലകളിൽ കോച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാസ ജി.എസ്.എഫ്.സിയുടെ ലബോറട്ടറി ഫോർ ഹൈ എനർജി ആസ്ട്രോഫിസിക്സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സമയത്ത്, പ്രപഞ്ചവിജ്ഞാനീയം, ഖഗോളോർജ്ജതന്ത്രം എന്നിവയുടെ പഠനങ്ങൾക്ക് നിരവധി നാസ ദൗത്യങ്ങളിൽ ശാസ്ത്രീയ ഉപകരണങ്ങളുടെ സംഭാവന നൽകി. [10]ഈ സമയത്ത്, മേരിലാൻഡിലെ മോണ്ട്ഗോമറി കോളേജിൽ അഡ്ജങ്ക്റ്റ് ഫാക്കൽറ്റിയായി സേവനമനുഷ്ഠിക്കുകയും ഫിസിക്സ് ലബോറട്ടറി കോഴ്സിന് നേതൃത്വം നൽകുകയും ചെയ്തു.[10] ബഹിരാകാശയാത്രയിലെ റെക്കോർഡ്അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 328 ദിവസം താമസിച്ച് ജോലി ചെയ്ത ശേഷം ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് 2020 ഫെബ്രുവരി 6 വ്യാഴാഴ്ച ഭൂമിയിലേക്ക് മടങ്ങി. ഏറ്റവുമധികം ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര നടത്തിയ വനിത എന്ന റെക്കോർഡാണ് ഇതുവഴി കോച്ച് സ്വന്തമാക്കിയത്.[13] ചരിത്രപരമായ ഈ ദൗത്യത്തിൽ, കോച്ച് ഭൂമിയെ 5,248 തവണ ഭ്രമണം ചെയ്യുകയും 139 ദശലക്ഷം മൈൽ യാത്ര പൂർത്തിയാക്കുകയും ചെയ്തു. 291 തവണ ചന്ദ്രനിൽ പോയിവരുന്നതിനു തുല്യമായ ദൂരമാണിത്. ആർട്ടെമിസ് പദ്ധതിയിലുൾപ്പെടുത്തി മനുഷ്യനെ ചന്ദ്രനിലെത്തികാനായുള്ള ഉദ്യമം, ചൊവ്വയിലേക്കുള്ള മനുഷ്യ പര്യവേക്ഷണത്തിന്റെ തയ്യാറെടുപ്പ് എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന നിരവധി ദീർഘകാല ബഹിരാകാശ പഠനങ്ങളിൽ അവർ പങ്കെടുത്താണ് അവർ മടങ്ങിയത്.[13] ഈ ബഹിരാകാശയാത്രിക ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ബഹിരാകാശയാത്രികയായ ജെസീക്ക മെയറിനൊപ്പം ആദ്യ വനിതാ ബഹിരാകാശയാത്രയിലും കോച്ച് പങ്കെടുത്തിരുന്നു.[13] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾChristina Koch എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia