ക്രെയ്ഗ് കീസ്വെറ്റർ
ഇംഗ്ളണ്ട് ഏകദിന, ട്വൻറി20 ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ആയിരുന്നു ക്രെയ്ഗ് കീസ്വെറ്റർ. ഇംഗ്ളണ്ട് ചാമ്പ്യനായ 2010 ട്വൻറി20 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് കീസ്വെറ്റർ ആയിരുന്നു. സൊമർസെറ്റിനായി നോർത്തെൻസിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. തുടർന്ന് താരത്തെ നിരവധി അടിയന്തര ശസ്‌ത്രക്രിയകൾക്ക് വിധേയമാക്കിയിരുന്നു. [2] കാരനായ കീസ്‌വെറ്റർ 46 ഏകദിന മത്സരങ്ങളും 25 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 46 ഏകദിനങ്ങളിൽ നിന്നും 1054 റൺസാണ് കീസ്‌വെറ്റർ നേടിയിട്ടുണ്ട്. 107 റൺസാണ് ഉയർന്ന വ്യക്‌തിഗത സ്‌കോർ. അഞ്ച് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. 25 ട്വന്റി20 മത്സരങ്ങളിൽ നിന്നും 526 റൺസ് കീസ്‌വെറ്റർ നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് അർധശസഞ്ചുറികളും ഉൾപ്പെടുന്നു.[3] വിരമിക്കൽ2014 ജൂലൈയിൽ കൗണ്ടി ക്രിക്കറ്റിൽ വച്ചാണ് ബാറ്റ് ചെയ്യുന്നതിനിടെ പന്ത് കൊണ്ട് കീസ്‌വെറ്ററുടെ കണ്ണിനും മൂക്കിനും സാരമായി പരുക്ക് പറ്റിയത്.കൗണ്ടി ക്രിക്കറ്റിൽ സോമർസെറ്റിന് വേണ്ടി നോർത്താംപ്ടൺ ഷെയറിനെതിരെ കളിക്കുന്നതിനിടയിലാണ് കീസ്വെറ്റർക്ക് പരിക്കേറ്റത്. ഹെൽമെറ്റിൻെറ ഗ്രില്ല് തുളച്ച പന്ത് മൂക്കിനും കണ്ണിനും ഗുരുതരമായ പരിക്കാണ് ഏൽപിച്ചത്. ഇതത്തേുടർന്ന് മത്സരത്തിൽനിന്ന് കുറച്ചുകാലം മാറിനിന്ന ശേഷം കളത്തിലിറങ്ങിയെങ്കിലും പരിക്ക് തൻെറ കരിയറിന് അവസാനം കുറിച്ചതായി തിരിച്ചറിയുകയായിരുന്നു. തുടർന്ന 2015 ജൂണിൽ വിരമിച്ചത്.[4] നേട്ടങ്ങൾഏകദിന സെഞ്ചുറികൾ :
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia