ക്രൈസ്റ്റ് ടേക്കിംഗ് ലീവ് ഓഫ് ഹിസ് മദർ (ലോട്ടോ)![]() 1521-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് ക്രൈസ്റ്റ് ടേക്കിംഗ് ലീവ് ഓഫ് ഹിസ് മദർ. ഇപ്പോൾ ഈ ചിത്രം ബെർലിനിലെ ജെമാൽഡെഗലറിയിൽ സംരക്ഷിച്ചിരിക്കുന്നു. ഇപ്പോൾ ലണ്ടനിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൊറെഗ്ജിയോ ചിത്രീകരിച്ച ക്രൈസ്റ്റ് ടേക്കിംഗ് ലീവ് ഓഫ് ഹിസ് മദർ എന്ന ചെറിയ ചിത്രവുമായി ഇതിന് നിരവധി സാമ്യതകളുണ്ട്.[1] "ലോറന്റ്ജോ / ലോട്ടോ പിക്ടർ / 1521", എന്ന് ഒപ്പിട്ട ഈ ചിത്രം ലോട്ടോയുടെ സാന്റോ സ്പിരിറ്റോ അൾത്താർപീസും, സാൻ ബെർണാർഡിനോ അൾത്താർപീസും ചിത്രത്തിന്റെ ചുവടെ വലതുവശത്ത് കാണിച്ചിരിക്കുന്ന ബെർഗാമോയിൽ നിന്നുള്ള ഒരു കുലീനയായ എലിസബറ്റ റോട്ടയ്ക്ക് വേണ്ടി ഒരേസമയം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്രൂശിക്കപ്പെടുന്നതിന് പുറപ്പെടുന്നതിന് മുമ്പ് ക്രിസ്തു ജറുസലേമിൽ നിന്ന് കന്യാമറിയത്തോട് വിടപറയുന്ന രംഗം സുവിശേഷങ്ങളിൽ കാണുന്നില്ലെങ്കിലും ഭക്തിസാഹിത്യത്തിൽ പ്രചാരത്തിലുണ്ട്. ഈ രണ്ട് പ്രതിരൂപങ്ങളുടെ രചന മംഗളവാർത്തയുടെ അടിസ്ഥാനത്തിലാണ്. മറിയയെ വിശുദ്ധയായ വനിതയായും അപ്പസ്തോലന്മാരായ പത്രോസിനെയും മഹാനായ യാക്കോബ് ശ്ലീഹായെയും പിന്തുണച്ചുകൊണ്ട് ഇടതുവശത്ത് യോഹന്നാനെയും ചിത്രീകരിച്ചിരിക്കുന്നു.[2] ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia