ക്രൈസ്ലർ ബിൽഡിംഗ്
ന്യൂയോർക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ആർട് ഡെക്കൊ(Art Deco) ശൈലിയിലുള്ള ഒരു കെട്ടിടമാണ് ക്രൈസ്ലർ ബിൽഡിങ് (ഇംഗ്ലീഷിൽ: Chrysler Building). ന്യൂയോർക്കിൽ മാൻഹട്ടണിലുള്ള ടർട്ല് ബേ (Turtle Bay) പ്രദേശത്ത് 42-ആം സ്ട്രീറ്റും ലക്സിങ്ടൺ അവന്യുവും സന്ധിക്കുന്നിടത്താണ് ഈ മന്ദിരത്തിന്റെ സ്ഥാനം. 1931-ൽ എംബയർ സ്റ്റേറ്റ് ബിൽഡിങ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി കരസ്ഥമാക്കുന്നതിനു മുൻപുവരെ 11 മാസത്തോളം ആ പദവി അലങ്കരിച്ചിരുന്നത് ക്രൈസ്ലർ മന്ദിരമാണ്. 1046അടിയാണ് ഈ കെട്ടിടത്തിന്റെ ഉയരം.[1][6][7] ചട്ടക്കൂട് ഉരുക്കുകൊണ്ട് നിർമ്മിച്ചതാണെങ്കിലും ഇഷ്ടികയിൽ പണിതീർത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന സ്ഥാനം ക്രൈസ്ലർ ബിൽഡിങിനാണ്. വേൽഡ് ട്രേഡ് സെന്ററിന്റെ പതനത്തിനുശേഷം 2007 ഡിസംബർ വരെ ന്യൂയോർക് നഗരത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം എന്ന പദവി ഈ മന്ദിരത്തിന് വീണ്ടും ലഭിച്ചു. 2007ൽ 1,200അടി ഉയരമുള്ള ബാങ്ക് ഓഫ് അമേരിക്ക ടവറിന്റെ ഉച്ചിയിൽ ഒരു ശിഖരംകൂടി ഘടിപ്പിച്ചതോടെയാണ് ക്രൈസ്ലർ ബിൽഡിങിന്റെ ഈ രണ്ടാം സ്ഥാനം വീണ്ടും നഷ്ടമായത്. കൂടാതെ 2007ൽ തുറന്ന ദ് ന്യൂയോർക് ടൈംസ് ബിൽഡിങിനും ക്രൈസ്ലർ ബിൽഡിങിന്റെ ഏകദേശം സമാനമായ ഉയരമുണ്ടായിരുന്നു. [8] എന്നാൽ വൺ വേൾഡ് ട്രേഡ് സെന്റർ എന്ന് പുതിയ മന്ദിരം ഈ രണ്ടിനേയും നാലാം സ്ഥാനത്തേക്ക് പിന്തള്ളി. ആർട് ഡെകോ ശൈലിക്ക് ഒരു ഉത്തമ ഉദാഹരണമാണ് ക്രൈസ്ലർ. കൂടാതെ നിരവധി സമകാലീന വാസ്തുശില്പികൾ ഈ മന്ദിരത്തെ ന്യൂയോർക്കിലെ മികച്ച മന്ദിരങ്ങളിൽ ഒന്ന് ആയി കാണുന്നു. 2007ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർക്കിടെക്റ്റ്സ് പുറത്തിറക്കിയ അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട വാസ്തുശില്പങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം ക്രൈസ്ലർ ബിൽഡിങിനായിരുന്നു. [9] ചരിത്രംവാൾടെർ പി. ക്രിസ്ലെറിനുവേണ്ടി വില്യം വാൻ അലെൻ എന്ന വാസ്തുശില്പിയാണ് ക്രൈസ്ലർ മന്ദിരം രൂപകല്പനചെയ്തത്. 1928-കളിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം നിർമ്മിക്കുന്നതിന് ന്യൂയോർക്കിൽ തീവ്രമായ മത്സരങ്ങൾ നടന്നിരുന്നു. [10][11]. പ്രതിവാരം 4 നിലകൾ എന്ന് നിരക്കിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചത്, തിരക്കിട്ട ഈ നിർമ്മാണവേഗതയിലും ഒരു തൊഴിലാളിപോലും മരിച്ചില്ല എന്നത് മറ്റൊരു അറിവ്. [12] രൂപകല്പനയുടെ ആരംഭംവാൻ അലെൻ എന്ന വ്യക്തി ന്യൂയോർക്കിൽ പുതിയൊരു അംബർചുംബിക്കായുള്ള രൂപകല്പന സമർപ്പിച്ചിരുന്നു. ഇതിന്റെ ശിഖരം ഗ്ലാസിൽ തീർത്ത ഒരു കിരീടത്തിന് സമാനമായിരുന്നു. [13] 246 മീറ്റർ (807 അടി) ആയിരുന്നു നിർദ്ദിഷ്ട കെട്ടിടത്തിന്റെ ഉയരം.[12] എന്നാൽ കെട്ടിടത്തിന്റെ കോൺട്രാക്ടർ വില്ല്യം എച്. റെനോൾഡ്സിന് വാൻ അലെന്റെ രൂപകല്പന കൂടുതൽ വികസിച്ചതും ചിലവേറിയതുമായി തോന്നി. ആയതിനാൽ ഈ പ്ലാൻ തിരസ്കരിക്കപ്പെട്ടു.[14] പിന്നീട് വാൻ അലെന്റെ രൂപരേഖ തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന വാൾട്ടേർ പി. ക്രൈസ്ലെറിന് വിൽക്കുകയുണ്ടായി. അവർ അലെന്റെ ആദ്യത്തെ രൂപരേഖയിൽ ചിലമാറ്റങ്ങൾ വരുത്തി. കൂടുതൽ നിൽകൾ കൂട്ടിച്ചേർക്കപ്പെട്ടു. കെട്ടിടത്തിന്റെ ഉയരം 282 മീറ്ററിൽ എത്തി[12]. ക്രൈസ്ലർ കോർപ്പറേഷന്റെ ചെയർമാനായിരുന്ന വാൾട്ടർ ക്രൈസ്ലർ, ഈ പുതിയ മന്ദിരത്തെ ക്രൈസ്ലറിന്റെ ആസ്ഥാനമന്ദിരമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.[12]
നിർമ്മാണം1928 സെപ്റ്റംബർ മാസം 19-ആം തീയതി ക്രൈസ്ലർ മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു.[12] ഏകദേശം 400,000ത്തോളം റിവെറ്റുകളാണ്(rivets) ഇതിന്റെ നിർമ്മാണത്തിന് ആവശ്യമായി വന്നത്![12] ഏകദേശം 3,826,000 ഇഷ്ടികകളും നോൺ ലോഡ് ബെയറിങ് ചുമരിന്റെ(non-loadbearing wall) നിർമ്മാണത്തിന് വേണ്ടിവന്നു. [15] കോണ്ട്രാക്ടർമാർ എഞ്ചിനീയർമാർ, തൊഴിലാളികൾ, തുടങ്ങിയവരുടെ സംയുക്ത പരിശ്രമഫലമായാണ് ക്രൈസ്ലർ ബിൽഡിങ് യാത്ഥാർത്യമായത്. പൂർത്തീകരണം1930 മേയ് 20-ന് നിർമ്മാണമ്പൂർത്തിയായതോടെ ഉയരത്തിൽ 40 വാൾ സ്റ്റ്രീറ്റ് ബിൽഡിംഗിനെ പിന്തള്ളി ക്രൈസ്ലർ ബിൾഡിംഗ് ഒന്നാമതെത്തി. നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ക്രൈസ്ലർ. പാരിസിലെ ഈഫൽ ടവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതിയും. 1930 മേയ് 27-ന് ക്രൈസ്ലർ ബിൽഡിങ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഒരു വർഷത്തിനുള്ളിൽതന്നെ എംപയർ സ്റ്റേറ്റ് ബിൽഡിങ് ഇതിന്റെ ഒന്നാംസ്ഥാനം തട്ടിയെടുത്തു. എങ്കിലും ഇന്ന് സ്റ്റീൽ ചട്ടക്കൂടിൽ ഇഷ്ടികകൾ കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ക്രൈസ്ലർ ബിൽഡിങാണ്. ക്രൈസ്ലറിനേക്കാളും ഉയരമുള്ള അനവധി കെട്ടിടങ്ങളുടെ ആവിർഭാവത്തിന് പിന്നീട് ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിക്കുകയുണ്ടായി.[16][17]
വാസ്തുവിദ്യആർട് ഡെക്കോ ശൈലിയുടെ ഒരു ഉത്തമ ഉദാഹരണമാണ് ക്രൈസ്ലർ ബിൽഡിങ്. ഇതിന്റെ 61-ആം നിലയുടെ മൂലകലിലായി സ്ഥാപിച്ചിരിക്കുന്ന പരുന്തിന്റെ ശില്പങ്ങളും വളരെ പ്രശസ്തമാണ്.[18] ഉരുക്കുകൊണ്ടുള്ള ഫ്രേമിൽ ഇഷ്ടികകൾ കൊണ്ടാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. പുറംഭാഗത്ത് മെറ്റലുകൊണ്ട് ക്ലാഡിങും ചെയ്തിരിക്കുന്നു. 3,862 ജനലുകളാണ് ഈ കെട്ടിടത്തിന്റെ മുൻപാഗത്തുള്ളത്ഓട്ടിസ് എലെവേറ്റർ കോർപറെഷന്റെ ലിഫ്റ്റുകളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.[12] 1976-ൽ ക്രൈസ്ലറിന് യു.എസ്. ദേശീയ ചരിത്ര സ്മാരക പദവി ലഭിച്ചു.[4][19] ക്രൈസ്ലർ ബിൽഡിങ് ഉദ്ധരണികളിൽ
ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾക്രൈസ്ലർ ബിൽഡിംഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia