ക്ലാഷ് ഓഫ് ക്ലാൻസ്
ഒരു മൊബൈൽ വീഡിയോ ഗെയിമാണ് ക്ലാഷ് ഓഫ് ക്ലാൻസ് (English: Clash of Clans). സൂപ്പർസെൽ എന്ന ഫിന്നിഷ് കമ്പനിയാണ് ഈ ഗെയിം പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ഐ.ഒ.എസിലും 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ഈ ഗെയിം ലഭ്യമായിത്തുടങ്ങി. ഗെയിം കളിക്കുന്ന രീതിഒരു മൾട്ടിപ്ലെയർ ഗെയിമാണിത്. ഹോം വില്ലേജ് എന്ന ഗ്രാമത്തിലാണ് കളി നടക്കുന്നത്. ഈ ഗ്രാമത്തിന്റെ ചീഫാണ് കളിക്കുന്നയാൾ. ഗ്രാമത്തിൽ കെട്ടിടങ്ങൾ പണിഞ്ഞും സ്വന്തമായൊരു സേനയെ പരിശീലിപ്പിച്ച് മറ്റ് ഗ്രാമങ്ങളെ ആക്രമിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ഈ ഗ്രാമത്തിൽ നിന്നും ബോട്ടിൽ കയറി ബിൾഡർ ബേസ് എന്ന മറ്റൊരു ഗ്രാമത്തിലും എത്താം. ഹോം വില്ലേജ്ഇതാണ് പ്രധാനപ്പെട്ട ഗ്രാമം. ഇവിടെ പകൽ സമയമാണ്. ടൗൺഹോളാണ് ഇതിന്റെ കേന്ദ്രം. ബിൾഡർ ബേസ്ഹോം വില്ലേജിൽ നിന്നും ബോട്ടിൽ കയറിയാണ് ഇവിടെയെത്തുന്നത്. ഇവിടെ രാത്രി സമയമാണ്. ബിൾഡർഹോളാണ് ഇതിന്റെ കേന്ദ്രം. പ്രകാശനംഹേയ് ഡേ പോലുള്ള പ്രശസ്ത മൊബൈൽ ഗെയിമുകൾ പുറത്തിറക്കിയ സൂപ്പർസെൽ എന്ന കമ്പനിയാണ് ക്ലാഷ് ഓഫ് ക്ലാൻസ് പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ന് ഐ.ഒ.എസ് ഫോണുകളിൽ ഈ ഗെയിം ലഭ്യമായിത്തുടങ്ങി.[3] 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ലഭ്യമായിത്തുടങ്ങി. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia