ക്ലിന്റാമൈസിൻ നിരവധി ബാക്ടീരിയ കൊണ്ടുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കുന്ന ഒരു ആന്റിബയോട്ടിക്കാണ്.[2] മധ്യ കർണ്ണ അണുബാധകൾ, അസ്ഥികൾ അല്ലെങ്കിൽ സന്ധി അണുബാധകൾ, ഇടുപ്പ് വീക്കം, സ്ട്രെപ് ത്രോട്ട്, ന്യൂമോണിയ, എൻഡോകാർഡൈറ്റിസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.[2]മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസിന് (എംആർഎസ്എ) എതിരായും ചില കേസുകളിൽ ഇത് ഉപയോഗിക്കപ്പെടുന്നു.[3]മുഖക്കുരുവിനും, മലേറിയയ്ക്ക് ക്വനയിനോടൊപ്പം ചേർത്തും ഇത് ഫലപ്രദമാണ്.[2][4]ഇത് വായിലൂടെ കഴിക്കാനും, ഇൻഡ്രാവീനസ് വഴി ഇഞ്ചെക്ഷനായും, ചർമ്മത്തിൽ അല്ലെങ്കിൽ യോനിയിൽ പ്രയോഗിക്കുന്ന ക്രീം ആയും ലഭ്യമാണ്.[2][4]
പാർശ്വഫലങ്ങളും പ്രവർത്തനവും
കുത്തിവയ്ക്കുന്ന ഭാഗത്ത് തടിപ്പും വേദനയും, വയറിളക്കവും, ഓക്കാനവും ഇവയുടെ സാധാരണ കാണപ്പെടുന്ന പാർശ്വഫലങ്ങളാണ്. [2]ക്ലോസ്റ്റീഡിയം ഡിഫിസൈൽ കോളിറ്റിസ് ഏകദേശം നാലിരട്ടിയോളം കാണപ്പെടുന്നതു കൊണ്ട് അപകടസാധ്യത വർദ്ധിക്കുന്നതിനാൽ ഈ കേസ് ആശുപത്രിയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു.[5] ഈ കാരണത്തിന് പകരം മറ്റ് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടാം.[2]പൊതുവായി ഗർഭകാലത്ത് ഇത് സുരക്ഷിതമാണെന്ന് കരുതുന്നു. [2]ലിങ്കസോമൈഡ് ക്ലാസ്സിൽപ്പെട്ട ഇവ പ്രോട്ടീൻ നിർമ്മിക്കുന്നതിൽ നിന്നും ബാക്ടീരിയയെ തടയുന്നു.[2]
ചരിത്രം
ക്ളിൻഡാമൈസിൻ ആദ്യമായി 1967- ലാണ് നിർമിച്ചത്.[6] ആരോഗ്യ സംവിധാനത്തിൽ അത്യാവശ്യവും സുരക്ഷിതവുമായ ഔഷധങ്ങൾ ആവശ്യമുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പട്ടികയിൽപ്പെട്ടതാണിത്.[7] വളരെ ചെലവേറിയതല്ലാത്ത ഈ ആന്റിബയോട്ടിക്ക് ജനറിക് മരുന്നായി ലഭ്യമാണ്.[8]ഓരോ ഗുളികക്ക് വികസ്വര രാജ്യങ്ങളിലെ മൊത്തം ചെലവ് 0.06 മുതൽ 0.12 ഡോളർ വരെയാണ്.[9]യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് ഒരു ഡോസിന് ഏകദേശം 2.70 ഡോളറാണ്.[2]
മെഡിക്കൽ ഉപയോഗം
ഡെന്റൽ അണുബാധകൾ ഉൾപ്പെടെയുള്ള അനയോറോബിക് ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അനയോറോബിക് അണുബാധകൾ കൈകാര്യം ചെയ്യാൻ ക്ളിൻഡാമൈസിൻ പ്രാഥമികമായി ഉപയോഗിക്കുന്നതു .[10]കൂടാതെ ശ്വാസകോശ കുഴലുകൾ, ചർമ്മം, മൃദുവായ ടിഷ്യു, പെരിടോനൈറ്റിസ് തുടങ്ങിയവയുടെ അണുബാധകൾ ചികിത്സിക്കാനും ഉപയോഗിക്കുന്നു.[11]പെൻസില്ലിനുകൾ ഹൈപെർസെൻസിറ്റീവ് ആയിട്ടുള്ളവർക്ക് ക്ളിൻഡാമൈസിൻ, എയ്റോബിക് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. അസ്ഥിയെയും സന്ധിഅണുബാധകളേയും, പ്രത്യേകിച്ച് സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉണ്ടാക്കുന്ന അണുബാധകൾക്കും ഇത് ഉപയോഗിക്കുന്നു.[11][12] മിതമായ മുഖക്കുരുവിനെ നിയന്ത്രിക്കാനായി ക്ളിൻഡാമൈസിൻ ഫോസ്ഫേറ്റ് ട്രോപിക്കൽ അപ്ലിക്കേഷൻ ആയി ഉപയോഗിക്കാവുന്നതാണ്.[13]
ക്ളിൻഡാമൈസിൻ ബെൻസോയിൽ പെറോക്സൈഡിനൊപ്പം സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് മുഖക്കുരുവിന്റെ ചികിത്സയിൽ മറ്റു ഉൽപ്പന്നങ്ങളുടെ ഉപയോഗത്തേക്കാൾ കൂടുതൽ ഫലപ്രദമാണ്.[15][16][17]
പ്രതികൂല ഇഫക്റ്റുകൾ കൂടുതൽ ഉണ്ടെങ്കിലും ക്ളിൻഡാമൈസിൻ തനിച്ച് നൽകുന്നതിനെക്കാൾ ക്ളിൻഡാമൈസിൻ, ആഡാപാലൈൻ കോമ്പിനേഷൻ കൂടുതൽ ഫലപ്രദമാണ്.[18]
സസെപ്റ്റിബിൾ ബാക്ടീരിയ
താഴെപ്പറയുന്ന ജീവികളെ ഉൾക്കൊള്ളുന്ന അണുബാധകൾക്കെതിരെ ഇത് ഫലപ്രദമാണ്:
ഏയ്റോബിക് ഗ്രാം പോസിറ്റീവ് കോക്സി വിഭാഗത്തിൽ ഉൾപ്പെടുന്ന ചില അംഗങ്ങൾ ആണ് സ്റ്റാഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് (ഉദാഹരണത്തിന്, ന്യുമോക്കോകോക്കസ്) , എന്നാൽ എന്ററോക്കോക്സിയിലില്ല.[19]
ചില ബാക്ടെറോയ്ഡസ്, ഫ്യൂസോബോക്ടീറിയം, പ്രിവൊറ്റെല്ല എന്നിവ അനെയറോബിക് ഗ്രാം നെഗറ്റീവ് റോഡ് ആകൃതിയിലുള്ള ബാക്റ്റീരിയയിലുൾപ്പെടുന്നതാണ്. എന്നിരുന്നാലും ബാക്ടീറോയിഡസ് ഫ്ലാജിലിസ്- ൽ പ്രതിരോധം വർദ്ധിക്കുന്നു.
മിക്ക എയറോബിക് ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും (സ്യൂഡോമോണസ്, ലെഗിയോണെല്ല, ഹെയ്മോഫിലസ് ഇൻഫ്ലുവൻസ, മൊറക്സെല്ല തുടങ്ങിയവ) ക്ളിൻഡാമൈസിൻ ഇവയെ പ്രതിരോധിക്കുന്നു.[20] അനെയറോബിക് എൻട്രോബാക്ടീരിയേസിയേയും അതുപോലെ തന്നെയാണ്.[21]ശ്രദ്ധേയമായ അപവാദം കാപ്നോസൈറ്റോഫേജ് കാൻമോർസസ് ആണ്. ഇതിനായി ആദ്യം തിരഞ്ഞെടുക്കുന്ന മരുന്ന് ക്ളിൻഡാമൈസിൻ ആണ്.[22]
വൈദ്യശാസ്ത്രപരമായി രോഗകാരികളായവയുടെ എം.ഐ.സി(Minimum inhibitory concentration) സസെപ്റ്റിബിലിറ്റി ഡേറ്റ താഴെപ്പറയുന്നവയെ പ്രതിനിധാനം ചെയ്യുന്നു.
സ്റ്റാഫൈലോകോക്കസ് ഓറിയസ്: 0.016 μg / ml -> 256 μg / ml
സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ: 0.002 μg / ml - & gt; 256 μg / ml
ഗ്രാം പോസിറ്റീവ് ബാക്ടീരിയകളുടെ ടെസ്റ്റ് ചെയ്യുമ്പോൾ ക്ളിൻഡാമൈസിനിൽ സെൻസിറ്റിവിറ്റി കാണിക്കുന്നു. ബാക്ടീരിയയുടെ മക്രോലിഡ്-റെസിസ്റ്റന്റ് ഉണ്ട് എന്ന് നിർണ്ണയിക്കുന്നതിന് ഒരു "ഡി-ടെസ്റ്റ്" നടത്തുന്നത് സാധാരണമാണ്. ചില ബാക്ടീരിയകൾ ഫീനോടൈപ്പ് (ഒരു ജീവജാലത്തിന്റെ നിരീക്ഷണ സ്വഭാവസവിശേഷതകൾ (രൂപഘടന, ജൈവ രാസപരമായ സവിശേഷതകൾ, സ്വഭാവം, ഭൗതിക സവിശേഷതകൾ)) പ്രകടിപ്പിക്കുന്നതിനാൽ ഇതിനെ എം എൽ എസ് ബി (Macrolide-lincosamide-streptogramin B (MLSB)) എന്നറിയപ്പെടുന്നു. ഇതിൽ സസെപ്റ്റിബിലിറ്റി ടെസ്റ്റ് സൂചിപ്പിക്കുന്നത് ബാക്ടീരിയകൾ ക്ളിൻഡാമൈസിന് പെട്ടെന്ന് വിധേയമായുന്നതായി കാണിക്കുന്നു. എന്നാൽ ഇൻ വിട്രോ രീതിയിൽ രോഗകാരികൾ ഉത്തേജിത പ്രതിരോധം പ്രദർശിപ്പിക്കുന്നു.
↑Hamilton, Richart (2015). Tarascon Pocket Pharmacopoeia 2015 Deluxe Lab-Coat Edition. Jones & Bartlett Learning. p. 108. ISBN9781284057560.
↑"Clindamycin". International Drug Price Indicator Guide. Archived from the original on 7 January 2016. Retrieved 6 September 2015.
↑Brook I, Lewis MA, Sándor GK, Jeffcoat M, Samaranayake LP, Vera Rojas J. Clindamycin in dentistry: more than just effective prophylaxis for endocarditis? Oral Surg Oral Med Oral Pathol Oral Radiol Endod. 2005 ;100:550-8
↑Cunliffe WJ, Holland KT, Bojar R, Levy SF (2002). "A randomized, double-blind comparison of a clindamycin phosphate/benzoyl peroxide gel formulation and a matching clindamycin gel with respect to microbiologic activity and clinical efficacy in the topical treatment of acne vulgaris". Clin Ther. 24 (7): 1117–33. doi:10.1016/S0149-2918(02)80023-6. PMID12182256.
↑Leyden JJ, Berger RS, Dunlap FE, Ellis CN, Connolly MA, Levy SF (2001). "Comparison of the efficacy and safety of a combination topical gel formulation of benzoyl peroxide and clindamycin with benzoyl peroxide, clindamycin and vehicle gel in the treatments of acne vulgaris". Am J Clin Dermatol. 2 (1): 33–9. doi:10.2165/00128071-200102010-00006. PMID11702619.
↑Lookingbill DP, Chalker DK, Lindholm JS, et al. (1997). "Treatment of acne with a combination clindamycin/benzoyl peroxide gel compared with clindamycin gel, benzoyl peroxide gel and vehicle gel: combined results of two double-blind investigations". J Am Acad Dermatol. 37 (4): 590–5. doi:10.1016/S0190-9622(97)70177-4. PMID9344199.
↑Wolf JE, Kaplan D, Kraus SJ, et al. (2003). "Efficacy and tolerability of combined topical treatment of acne vulgaris with adapalene and clindamycin: a multicenter, randomized, investigator-blinded study". J Am Acad Dermatol. 49 (3 Suppl): S211–7. doi:10.1067/S0190-9622(03)01152-6. PMID12963897.
↑ "Lincosamides, Oxazolidinones, and Streptogramins". Merck Manual of Diagnosis and Therapy. Merck & Co. November 2005. Archived from the original on 2007-12-02. Retrieved 2007-12-01.
↑Gold, Howard S.; Robert C. Moellering, Jr. (1999). "Macrolides and clindamycin". In Root, Richard E.; Francis Waldvogel; Lawrence Corey; Walter E. Stamm (eds.). Clinical infectious diseases: a practical approach. Oxford: Oxford University Press. pp. 291–7. ISBN0-19-508103-X. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help) Retrieved January 19, 2009 through Google Book Search.
↑Jolivet-Gougeon A, Sixou JL, Tamanai-Shacoori Z, Bonnaure-Mallet M (April 2007). "Antimicrobial treatment of Capnocytophaga infections". Int J Antimicrob Agents. 29 (4): 367–73. doi:10.1016/j.ijantimicag.2006.10.005. PMID17250994.