ക്ലിപ്പർ പ്രോഗ്രാമിങ് ഭാഷ
ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു വേണ്ടി പ്രോഗ്രാമുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു പ്രോഗ്രാമിങ് ഭാഷയാണ് ക്ലിപ്പർ. ഏതുതരത്തിലുള്ള പ്രോഗ്രാമുകൾ തയ്യാറാക്കാനാവുന്ന ഒരു ജെനറൽ പർപ്പസ് പ്രോഗ്രാമിങ് ഭാഷയാണെങ്കിലും ഡേറ്റാബേസ് അടിസ്ഥാനത്തിലുള്ള പ്രോഗ്രാമുകൾ നിർമ്മിക്കുന്നതിനാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. ചരിത്രംവളരെ പ്രശസ്തമായിരുന്ന ഡീബേസ് III എന്ന ഡേറ്റാബേസ് ഭാഷക്കുവേണ്ടിയുള്ള ഒരു കമ്പൈലർ ആയാണ് 1985-ൽ ക്ലിപ്പർ നിർമ്മിക്കപ്പെട്ടത്. പൊതുവേ ഇൻ്റർപ്രെട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടുന്ന ഡീബേസ് കോഡിനെ, ഒരു ഇടനിലഭാഷയിലേക്കാണ് (പി-കോഡ്) ക്ലിപ്പർ കമ്പൈൽ ചെയ്തെടുക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പി-കോഡിന് നൈസർഗിക മെഷീൻ കോഡിനോളം വേഗതയിൽ പ്രവർത്തിക്കാനാവില്ല. അതേസമയം, പി-കോഡിനെ നൈസർഗിക മെഷീൻ കോഡ് ആണെന്ന് തോന്നിപ്പിക്കുംവിധം .obj ഫയലുകളിലാക്കിയായിരുന്നു ക്ലിപ്പർ കമ്പൈലർ ഫലം നൽകുന്നത്. ബാരി റീബെൽ, ബ്രയാൻ റസൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാൻ്റക്കെറ്റ് കോർപ്പറേഷനാണ് ക്ലിപ്പർ വികസിപ്പിച്ചത്. 1992-ൽ നാൻ്റക്കെറ്റ് കോർപ്പറേഷനെ കമ്പ്യൂട്ടർ അസോസിയോറ്റ്സ് എന്ന കമ്പനി സ്വന്തമാക്കി. ഇതോടെ ക്ലിപ്പറിൻ്റെ പേര് സി.എ-ക്ലിപ്പർ (CA-Clipper) എന്നാക്കി.[1] 2002 മുതൽ സി.എ.ക്ലിപ്പറിൻ്റെ വിൽപ്പന-വിതരണ അവകാശങ്ങൾ ഗ്രാഫ്എക്സ് സോഫ്റ്റ്വെയറിനാണ്. ഡീബേസ് കമ്പൈലർ എന്നതിനുപരിയായി സി, പാസ്കൽ എന്നീ പ്രോഗ്രാമിങ് ഭാഷകളുടെ സവിശേഷതകളും ഓബ്ജക്റ്റ് ഓറിയെൻ്റഡ് പ്രോഗ്രാമിങ് രീതികളും ക്ലിപ്പറിൽ സന്നിവേശിപ്പിച്ചിരുന്നു. ക്ലിപ്പർ ഭാഷക്കുവേണ്ടിയുള്ള കമ്പൈലറുകൾ അനേകം സംഘടനകളും കമ്പനികളും ഇപ്പോഴും പുറത്തിറക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. അലാസ്ക സോഫ്റ്റ്വെയറിൻ്റെ എക്സ്ബേസ്++, ഫ്ലാഗ്ഷിപ്, ഫ്രീ സോഫ്റ്റ്‌വേർ പദ്ധതിയായ ഹാർബർ, എക്സ്ഹാർബർ എന്നിവ ഇവയിൽച്ചിലതാണ്. ഇപ്പോഴത്തെ ക്ലിപ്പർ സാക്ഷാത്കാരങ്ങളിൽ മിക്കവയും ഏറെ പോർട്ടബിളാണ്; അവ മിക്കവാറും എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ഡീബേസിനു പുറമേ മറ്റു ഡേറ്റാബേസ് ഫോർമാറ്റുകളെയും പിന്തുണക്കുന്നു. ക്ലിപ്പറിലെ പ്രോഗ്രാമിങ്![]() ക്ലിപ്പറിലെഴുതിയ ലളിതമായ hello world പ്രോഗ്രാം: ? "Hello World!"
ഡേറ്റാബേസിലേക്ക് വിവരങ്ങൾ സ്വീകരിക്കാനുള്ള ലളിതമായ പ്രോഗ്രാം: USE Customer SHARED NEW
clear
@ 1, 0 SAY "CustNum" GET Customer->CustNum PICT "999999" VALID Customer->CustNum > 0
@ 3, 0 SAY "Contact" GET Customer->Contact VALID !empty(Customer->Contact)
@ 4, 0 SAY "Address" GET Customer->Address
READ
പതിപ്പുകൾനാൻ്റക്കെറ്റ് കോർപ്പറേഷൻ പുറത്തിറക്കിയ "സീസണൽ പതിപ്പുകൾ"; "ഡീബേസ് കമ്പൈലറുകൾ" എന്ന് വിളിച്ചിരുന്നു.
നാൻ്റക്കെറ്റ് കോർപ്പറേഷൻ പുറത്തിറക്കിയ; ക്ലിപ്പർ 5
കമ്പ്യൂട്ടർ അസോസിയേറ്റ്സ് പുറത്തിറക്കിയ; സി.എ-ക്ലിപ്പർ 5
അവലംബം |
Portal di Ensiklopedia Dunia