ക്വാണ്ടം ഓഫ് സൊളേസ്
ഇയോൺ പ്രൊഡക്ഷൻസിന്റെ ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ 22ആം ചലച്ചിത്രമാണ് ക്വാണ്ടം ഓഫ് സൊളേസ്. 2008ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം 2006ൽ പുറത്തിറങ്ങിയ കാസിനോ റൊയാലേ എന്ന ചലച്ചിത്രത്തിന്റെ പിന്തുടർച്ചയായിരുന്നു. കാസിനോ റൊയാലേയിൽ ജെയിംസ് ബോണ്ടായി അരങ്ങേറ്റം കുറിച്ച ഡാനിയൽ ക്രൈഗ് തന്നെയായിരുന്നു ക്വാണ്ടം ഓഫ് സൊളേസിലും ബോണ്ടായി വേഷമിട്ടത്. ഈ ചലച്ചിത്രത്തിൽ ബോണ്ടിന്റെ ശത്രു മാത്ത്യൂ അമാൽറിക് അവതരിപ്പിച്ച സമ്പന്നനായ കച്ചവടക്കാരനും ക്വാണ്ടം എന്ന സംഘടനയിൽ അംഗവുമായിരുന്ന ഡൊമിനിക്ക് ഗ്രീനാണ്. പരിസ്ഥിതിവാദികളായി നടിക്കുന്ന ക്വാണ്ടം സംഘടനക്കാർ ബൊളീവിയയിലെ ജലവിതരണ സമ്പ്രദായത്തെ തകർക്കാൻ ശ്രമിക്കുന്നു. തന്റെ കാമുകിയായിരുന്ന വെസ്പർ ലിൻഡിന്റെ (ഇവ ഗ്രീൻ) മരണത്തിന് പകരം ചോദിക്കാൻ കാമിൽ മൊണ്ടെസിനോടൊപ്പം(ഒൽഗ കുറിലെങ്കോ) ബോണ്ട് വരുന്നതാണ് കഥയുടെ പ്രമേയം. തന്റെ കുടുംബാംഗങ്ങളെ കൊന്നവരോട് പകരം വീട്ടുകയാണ് കാമിൽ മൊണ്ടെസിന്റെ ലക്ഷ്യം. അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia