ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ
ഒരു പരമ്പരാഗത ചൈനീസ് ആഘോഷമാണ് ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ (ഇംഗ്ലീഷ്: Qingming Festival). ചിങ്ങ്മിങ്ങ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. ശവകുടീരങ്ങൾ ശുചിയാക്കുന്ന ദിനം ( Tomb sweeping day) ആണിത്. ചൈനീസ്, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ ഹാൻ ചൈനീസ് ആചരിക്കുന്ന പരമ്പരാഗത ചൈനീസ് ഉത്സവമാണ്. പരമ്പരാഗത ചൈനീസ് ലൂണിസോളാർ കലണ്ടറിന്റെ അഞ്ചാമത്തെ സൗരകാലത്തിലെ ആദ്യ ദിവസമാണ് ഇത് വരുന്നത്. ഇത് സ്പ്രിംഗ് ഇക്വിനോക്സിനുശേഷം 15-ാം ദിവസമാണ്. ഒരു നിശ്ചിത വർഷത്തിൽ ഏപ്രിൽ 4 അല്ലെങ്കിൽ 5. [1][2][3] ഈ ദിവസം ചൈനക്കാർ അവരുടെ പൂർവ്വികരുടെ ശവകുടീരങ്ങൾ സന്ദർശിക്കുകയും അവർക്ക് പ്രാർത്ഥനകൾ അർപ്പിക്കുകയും അവിടം വൃത്തിയാക്കുകയും ചെയ്യുന്നു [4][5] കലാകാരന്മാരുടെ കണ്ണിലൂടെപുരാതന ചൈനീസ് പൈന്റിങ്ങായ സാങ്ങ് സെഡുവന്റെ " ക്വിങ്ങ്മിങ്ങ് റോൾ" കൈഫങ്ങ് നഗരത്തിലെ ആഘോഷം ചിത്രീകരിക്കുന്നത് ഇങ്ങനെ. അവലംബം
|
Portal di Ensiklopedia Dunia