ക്വീൻസ് വില്ലേജ്
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് ക്വീൻസ് വില്ലേജ്.[2] ബ്രൂഷ്‌വിൽ എന്നായിരുന്നു ആദ്യകാല പേര്. പിന്നീടു ക്വീൻസ് വില്ലേജ് എന്നായി, ഇടത്തരക്കാർ താമസിക്കുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഇടത്തരം ചെറു പട്ടണമാണിത്. ഹാംസ്റ്റെഡ് അവന്യു , ജമൈക്ക അവന്യു, ബ്രദ്ദൊക്ക് അവന്യു, ഹിൽസൈഡ് അവന്യു എന്നിവയാണ് പ്രധാന വാണിജ്യകേന്ദ്രങ്ങൾ ന്യൂ യോർക്ക് നഗരത്തിൽ നിന്നും റോഡ് മാർഗവും ട്രെയിൻ മുഖേനയും ഇവിടേയ്ക്ക് എത്തിച്ചേരാം. വന്കിട ശൃംഖലകളുടെ ഹോട്ടലുകളുൾപ്പെടെ താത്കാലിക താമസസൗകര്യങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാണ്. ഇവിടെനിന്നും മന്ഹാട്ടനിലെ പെന്ന് സ്റ്റേഷൻ എന്ന ന്യൂയോർക്ക് നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രത്തിലേക്ക് അര മണിക്കൂർ യാത്രാദൂരം മാത്രമേയുള്ളൂ, കൂടാതെ ഡൌൺടൌൺ, ലോകവ്യാപാരകേന്ദ്രം, ടൈം സ്ക്വയർ, മൻഹാട്ടൻ, ബ്രൂക്ലിൻ എന്നീ പ്രധാന സ്ഥലങ്ങൾ വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. അവലംബം
|
Portal di Ensiklopedia Dunia