ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി - സി. എസ്. ഐ. ആർ - Council of Scientific & Industrial Research (CSIR) ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം. 1942- ൽ അന്നത്തെ കേന്ദ്രീയ നിയമസഭയുടെ ഉത്തരവിലൂടെ നിലവിൽ വന്നു. 1860-ലെ സൊസൈററീസ് ആക്ററ് പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്വയംഭരണ സ്ഥാപനത്തിന്റെ കുടക്കീഴിൽ 38 ഗവേഷണശാലകളും 50-ൽ പരം മണ്ഡലകേന്ദ്രങ്ങളും ഉണ്ട്. മൊത്തം ജീവനക്കാരുടെ സംഖ്യ 17,000. പ്രവർത്തന ബജററ് മുഖ്യമായും ഹ്യൂമൻ റിസോഴ്സ് മിനിസ്ട്രി വഹിക്കുന്നു.
ശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ മൌലികവും പ്രയോഗയോഗ്യവുമായ ശ്രേഷ്ഠഗവേഷണത്തിന് സി. എസ്. ഐ. ആർ നൽകുന്ന വാർഷിക പുരസ്കാരം.
സി. എസ്. ഐ. ആർ ടെക്നോളജി അവാർഡുകൾ
പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത്, വിപണിയിലെത്തിക്കാനായി വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷകർക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചവർക്കുളള ബഹുമതിയാണ് സി. എസ്. ഐ. ആർ ടെക്നോളജി അവാർഡുകൾ. ഇത് രണ്ടു വിധത്തിലുണ്ട്. ടെക്നോളജി ഷീൽഡും, ടെക്നോളജി പ്രൈസും
ടെക്നോളജി ഷീൽഡ്
വ്യാവസായിക, സാമ്പത്തിക,സാമൂഹ്യ രംഗങ്ങളിൽ ശാശ്വതമായ അഭിവൃദധി ഉറപ്പു വരുത്തിയിട്ടുളള സാങ്കേതിക പ്രക്രിയക്കും, യാന്തിക രുപരേഖക്കും പ്രത്യേകം പ്രത്യേകം അവാർഡുകളുണ്ട്. ഷീൽഡ് , ബഹുമതിപത്രം, ഫലകം, ഗവേഷണധനം എന്നിവ ഈ അവാർഡിൻറെ ഭാഗമാണ്.
ടെക്നോളജി പ്രൈസ്
ഈ വിഭാഗത്തിൽ മൊത്തം 5 സമ്മാനങ്ങളുണ്ട്. നാലെണ്ണം ബയോളജി, കെമിസ്ട്രി, മെറ്റീരിയൽസ്, എഞ്ചിനിയറിംഗ് എന്നീ ശാഖകളിൽ വിശിഷ്ട സാങ്കേതിക സംഭാവനകൾക്കും അഞ്ചാമത്തേത് സാങ്കേതിക വിദ്യകൾ വിപണിയിലെത്തിച്ച് വ്യാപാരയോഗ്യമാക്കിയ ബിസിനസ് ഡവലപ്മെൻറ് സംഘത്തിനും. ആദ്യത്തെ 4 സാങ്കേതിക വിഭാഗങ്ങൾക്കും 2 ലക്ഷം രൂപയും ബിസിനസ് ഡവലപ്മെൻറ്/ വിപണി സംഘത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഓരോ വ്യക്തിക്കും, ബഹുമതി പത്രവും, ഫലകവും ലഭിക്കുന്നു. .