കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
കർണാടക സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു റോഡ് ട്രാൻസ്പോർട് കമ്പനിയാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (Karnataka State Road Transport Corporation (കന്നഡ: ಕರ್ನಾಟಕ ರಾಜ್ಯ ರಸ್ತೆ ಸಾರಿಗೆ ನಿಗಮ) [2] കെ.എസ്.ആർ.ടി.സി ആദ്യമായി സ്ഥാപിക്കപ്പെട്ടത് 1961 ലാണ്. ഇതിന്റെ പൂർണ ഉടമസ്ഥത കർണാടക സംസ്ഥാനത്തിനാണ്. ഇതിൽ ഇന്ത്യാ സർക്കാറിനും ഷേയർ ഉടമസ്ഥതയുണ്ട്. കർണാടക സംസ്ഥാനത്തിലും പ്രധാന നഗരമായ ബാംഗളൂരിലും ബസ് സർവ്വീസുകൾ നടത്തുന്നത് കെ.എസ്.ആർ.ടി.സി ആണ്. 1997 വരെ കെ.എസ്.ആർ.ടി.സി 10,400 ബസുകളുടെ സർവീസ് നടത്തിയിരുന്നു. ആഗസ്ത് 1997 ൽ കെ.എസ്.ആർ.ടി.സി രണ്ടായി വിഭജിക്കുകയും അതിൽ ഒന്ന് ബാംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ (BMTC) എന്ന പേരിൽ ആക്കുകയും ചെയ്തു. പിന്നീട് നവംബർ 1997 ൽ മറ്റൊരു കൊർപറേഷനായ നോർത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ (NWKRTC) രൂപപെട്ടു. സർവ്വീസുകൾകെ.എസ്.ആർ.ടി.സി ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലുമായി സർവ്വീസുകൾ നടത്തുന്നു. 92% ഗ്രാമങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നുണ്ട്. (6743 out of 7298 Villages) മറ്റുള്ള ഭാഗങ്ങളിൽ 44% സർവീസ് നടത്തുന്നുണ്ട്. (6743 out of 7298).[3] കെ.എസ്.ആർ.ടി.സി ആകെ 6463 ഷെഡ്യൂളുകൾ ഒരു ദിവസം സർവീസ് ചെയ്യുന്നുണ്ട്.[4]
അവലംബം
പുറത്തേക്കുള്ള കണ്ണികൾKarnataka State Road Transport Corporation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia