കർമ്മവിഭംഗ മ്യൂസിയം
എട്ടാം നൂറ്റാണ്ടിലെ ബോറോബുദൂർ ബുദ്ധ സ്മാരകത്തിന് വടക്ക് നൂറുകണക്കിന് മീറ്റർ അകലെയുള്ള ഒരു പുരാവസ്തു മ്യൂസിയമാണ് കർമ്മവിഭംഗ മ്യൂസിയം. ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലെ മഗേലാങ് റീജൻസിയിലെ ബോറോബുദൂർ ആർക്കിയോളജിക്കൽ പാർക്കിനുള്ളിൽ ഈ മ്യൂസിയം സ്ഥിതിചെയ്യുന്നു. 1975 നും 1982 നും ഇടയിൽ യുനെസ്കോയുടെ മാർഗനിർദേശപ്രകാരം നടത്തിയ പുനരുദ്ധാരണ പദ്ധതിയുടെ ഡോക്യുമെന്റേഷനും ബോറോബുദൂർ വാസ്തുവിദ്യയും ഘടനയും മ്യൂസിയം പ്രദർശിപ്പിക്കുന്നു. പെൻഡോപോ പവലിയൻ ഉള്ള ജോഗ്ലോ ഹൗസിനോടൊപ്പം പരമ്പരാഗത ജാവനീസ് വാസ്തുവിദ്യയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.[1]1983-ൽ ഉദ്ഘാടനം ചെയ്ത ബോറോബുദൂർ ആർക്കിയോളജിക്കൽ പാർക്കിലാണ് മ്യൂസിയം സംയോജിപ്പിച്ചിരിക്കുന്നത്. കർമ്മവിഭംഗ മ്യൂസിയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ബോറോബുദൂർ പുരാവസ്തു സമുച്ചയത്തിനകത്ത് സ്ഥിതിചെയ്യുന്നത് ബോറോബുദൂർ കപ്പൽ പ്രദർശിപ്പിച്ചിരിക്കുന്ന സമുദ്ര രാക്ഷ മ്യൂസിയമാണ്.[2] പ്രദർശിത സാധനംബോറോബുദൂർ ആർക്കിയോളജിക്കൽ പാർക്കിനുള്ളിൽ സംയോജിത ഭാഗമായാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. കർമ്മവിഭംഗ ബാസ് റിലീഫ്സ്![]() ![]() ബുദ്ധമത സങ്കൽപ്പത്തിലെ ബോധത്തിന്റെ മൂന്ന് മേഖലകളിൽ ആദ്യത്തേത് ചിത്രീകരിക്കുന്ന ബോറോബുദൂറിന്റെ അടിസ്ഥാന നില കാമധാത്തു അല്ലെങ്കിൽ "ഡിസയർ റീം" ആണ്. ഈ റിലീഫ് പരമ്പരയെ മഹാകർമ്മവിഭംഗ അല്ലെങ്കിൽ കർമ്മവിഭംഗ എന്നറിയപ്പെടുന്നു. ഇത് ആഗ്രഹത്തിന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മറഞ്ഞിരിക്കുന്ന ഈ 160 പാനലുകൾ ഒരു തുടർച്ചയായ സ്റ്റോറിയല്ല. പക്ഷേ ഓരോ പാനലും കാരണത്തിൻറെയും ഫലത്തിൻറെയും ഒരു പൂർണ്ണ ചിത്രം നൽകുന്നു.[3] മോഷണം, കൊലപാതകം, ബലാത്സംഗം, അലസിപ്പിക്കൽ, പീഡനം എന്നിവയുടെ ചിത്രീകരണം മറ്റ് അധാർമിക പ്രവർത്തികൾക്കിടയിൽ കാണപ്പെടുന്നു. ഈ പ്രവൃത്തികളുടെ നേരിട്ടുള്ള അല്ലെങ്കിൽ പരോക്ഷ ഫലം ഒരു മരണാനന്തര ജീവിതമാണെന്ന് കാണിക്കുന്നു. നരകത്തിന്റെ ചിത്രീകരണത്തിൽ ഒരു അറക്കവാൾകൊണ്ട് മൃതദേഹങ്ങൾ മുറിക്കുക, കത്തുന്ന ശരീരങ്ങൾ, ചൂടുള്ള ചങ്ങലകളുമായി ബന്ധിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു. പ്രശംസനീയമായ പ്രവർത്തനങ്ങളുണ്ട്. അതിൽ ചാരിറ്റിയും സങ്കേതങ്ങളിലേക്കുള്ള തീർത്ഥാടനവും, തുടർന്നുള്ള പ്രതിഫലങ്ങളും ഉൾപ്പെടുന്നു. ഒരുമിച്ച് പ്രവർത്തിക്കുക, കാർഷിക രീതികൾ, ആസൂത്രിതമായ രക്ഷാകർതൃത്വം എന്നിവയുൾപ്പെടെ കൂടുതൽ ആകർഷണീയമായ വിഷയങ്ങളും റിലീഫിൽ ചിത്രീകരിച്ചിരിക്കുന്നു. നരകത്തിന്റെ വേദനകളും സ്വർഗ്ഗത്തിന്റെ ആനന്ദവും ചിത്രീകരിക്കുന്നു. ദൈനംദിന ജീവിതത്തിലെ രംഗങ്ങളും സംസാരയെക്കുറിച്ചും (ജനനമരണങ്ങളുടെ അനന്തമായ ചക്രം) വിവരിക്കുന്നു. ചില പാനലുകളിൽ ലിഖിതങ്ങളുണ്ട്. അവ കൊത്തുപണികൾക്കുള്ള നിർദ്ദേശങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. ചില പാനലുകൾ പൂർത്തിയാകാതെ കിടക്കുന്നു. ക്ഷേത്രം പൂർത്തിയാകുന്നതിന് മുമ്പ് കൂടുതൽ അടിസ്ഥാനം ചേർത്തു എന്ന സിദ്ധാന്തത്തിന് ഇത് കാരണമാകുന്നു. എന്നിരുന്നാലും, ബോറോബുദൂറിന്റെ വിശിഷ്ടമായ ബേസ്-റിലീഫുകളുള്ള ഈ 'മറഞ്ഞിരിക്കുന്ന കാൽ' കൂട്ടിച്ചേർക്കപ്പെട്ട അറയിൽ മൂടിയിരിക്കുന്നു. ഇതിന്റെ ഉദ്ദേശ്യം ഒരു രഹസ്യമായി തുടരുന്നു. വിശദവും സൂക്ഷ്മവുമായ രൂപകൽപ്പനയും സൗന്ദര്യാത്മകവും മതപരവുമായ പരിഗണനയോടെയാണ് അറയുടെ അടിസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. സന്ദർശകർക്കായി വെളിപ്പെടുത്തിയിരിക്കുന്ന തെക്കുകിഴക്ക് മൂല കൂടാതെ, ശേഷിക്കുന്ന റിലീഫുകൾ താങ്ങ് നൽകുന്ന ഘടനയ്ക്ക് താഴെ മറഞ്ഞിരിക്കുന്നതിനാൽ കാണാൻ കഴിയില്ല. ഒളിഞ്ഞിരിക്കുന്ന കാൽ വെളിപ്പെടുത്തുന്നതിനായി ബോറോബുദൂർ ക്ഷേത്രത്തിന്റെ അറയുടെ അടിസ്ഥാനം പൊളിച്ചു മാറ്റുകയും റിലീഫുകൾ 1890 ൽ കാസിയൻ സെഫാസ് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ഫോട്ടോഗ്രാഫുകളാണ് ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.[4] ബോറോബുദൂർ സ്റ്റോൺ ബ്ലോക്ക്സ്ക്ഷേത്രത്തിൽ നിന്നുള്ള ഏകദേശം 4,000 കല്ലുകളും കൊത്തുപണികളും ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[1]മ്യൂസിയം കോമ്പൗണ്ടിനുള്ളിലെ ഓപ്പൺ എയർ ഫീൽഡിൽ സൂക്ഷിച്ചിരിക്കുന്ന ചില കല്ലുകൾ, അലങ്കാര പാനലുകൾ, റിലീഫ് ഭാഗങ്ങൾ, ഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ കാണാത്തതിനാൽ ഈ കല്ലുകൾ ബോറോബുദൂർ ഘടനയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ബോറോബുദൂർ ഘടനകൾ ഇന്റർലോക്ക് കല്ല് ബ്ലോക്കുകളാണ്. ചിലപ്പോൾ കാണാതായവയ്ക്ക് പകരം പുതിയ കല്ലുകൾ ചേർക്കുന്നു. ബോറോബുദൂർ പ്രധാന സ്തൂപത്തിന്റെ മേൽത്തൂൺ ആയി വർത്തിക്കുന്ന ചത്ര, ട്രിപ്പിൾ-ടൈയർ കല്ല് കുടകൾ എന്നിവയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രധാനപ്പെട്ട കല്ലുകൾ. 1907 നും 1911 നും ഇടയിൽ പുനരുദ്ധാരണ പദ്ധതിയിൽ തിയോഡൂർ വാൻ എർപ്പ് ചത്ര പുനർനിർമ്മിച്ചു. ചത്ര ശ്രദ്ധാപൂർവ്വം പുനർനിർമിച്ചുവെങ്കിലും യഥാർത്ഥ ശിലാഫലകത്തിന്റെ അവശിഷ്ടങ്ങൾ വളരെ കുറവായിരുന്നു. എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം മേൽത്തൂൺ രൂപകൽപ്പന പരിഗണിച്ചതുകൊണ്ട് ഒടുവിൽ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചട്രാ മേൽത്തൂൺ പൊളിക്കാൻ വാൻ എർപ്പ് തീരുമാനിച്ചു. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia