കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം![]() ![]() കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതത്തിൽ കൽക്കരി ഖനനം, വേർതിരിക്കുന്ന പ്രവർത്തനങ്ങൾ, കൽക്കരി ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ മൂലമുള്ള ഭൂമിയുടെ ഉപയോഗം, മാലിന്യസംസ്ക്കരണം, ജല-വായു മലിനീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. അന്തരീക്ഷ മലിനീകരണത്തിനു പുറമേ, കൽക്കരി കത്തുന്നതിനോടൊപ്പം ഫ്ലൈ ആഷ്, [1] ബോട്ടം ആഷ്, പുകക്കുഴലുകൾ വഴി പുറംതള്ളുന്ന സൾഫറിന്റെ ഓക്സൈഡുകൾ അടങ്ങിയ വാതകങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ടൺ ഖരമാലിന്യവസ്തുക്കളാണ് വർഷംതോറും ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇവയിൽ മെർക്കുറി, യുറേനിയം, തോറിയം, ആർസനിക്ക്, മറ്റ് ഘനലോഹങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. കൽക്കരി കത്തുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. [2][3] 2008ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കൽക്കരി മൂലമുള്ള മലിനീകരണം ലോകമെമ്പാടും ഏകദേശം 1,000,000 ജീവനുകളുടെ ആയുസ്സ് കുറയ്ക്കുന്നു എന്നാണ് നിർണ്ണയിച്ചിരിക്കുന്നത്. [4] ചരിത്രപരമായി കൽക്കരിഖനനം എന്നത് ഏറ്റവും അപകടകരമായ ഒരു പ്രവൃത്തിയാണ്. ചരിത്രത്തിലെ കൽക്കരി ഖനന ദുരന്തങ്ങളുടെ പട്ടിക വളരെ വലുതാണ്. ഭൂഗർഭ ഖനനത്തിലെ അപകടങ്ങളിൽ, ശ്വാസമുട്ടൽ, വിഷവാതകം ശ്വസിക്കൽ, മേൽക്കുരകൾ ഇടിഞ്ഞുവീഴൽ, വാതകവിസ്ഫോടനം തുടങ്ങിയ ഉൾപ്പെടുന്നു. 2005- 201 കാലയളവിൽ അമേരിക്കയിൽ ശരാശരി 26 ഖനന തൊഴിലാളികളാണ് വർഷം തോറും മരണപ്പെട്ടത്. [5] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia