ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ്
പഞ്ചാബിലെ ഒരു സിഖ് സായുധ സംഘടനയാണ് ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ്(കെ.സി.എഫ്.).അമേരിക്കൻ ഭരണകൂടത്തിനെയും, പഞ്ചാബ് പോലിസ് ഇന്റലിജനസിന്റെയും റിപ്പോർട്ട് പ്രകാരം, 1995 ൽ നടന്ന പഞ്ചാബ് മുഖ്യമന്ത്രി ബന്ത് സിംഗ് ന്റെ തിരോധാനം ഉൾപ്പെടെ ഇന്ത്യയിൽ നടന്നു വരുന്ന പക കുറ്റകൃത്യങ്ങൾക്കും പിന്നിൽ കെ.സി.എഫ്. ആണെന്ന് പറയപ്പെടുന്നു. പ്രവർത്തനങ്ങൾകെ.സി.എഫ്. ഒരു വിവാദ സംഘടനയാണ്. ഇന്ത്യ ഗവണ്മെന്റ് ഒരു തീവ്രവാത സംഘടന ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും യു.എസ് ഗവണ്മെന്റ് കെ.സി.എഫ്. നെ തീവ്രവാത സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.</ref>[2] നേതൃത്വം1986 മന്ബീർ സിംഗ് ചഹേരു ആണ് കെ.സി.എഫ്. ന് രൂപം കൊടുത്തത്.[3][4][5] 1986 ആഗസ്ത് 8 ന് പഞ്ചാബ് പോലീസ് മന്ബീർ സിംഗ് ചഹേരുവിനെ അറസ്റ്റ് ചെയ്യുകയുണ്ടായി, പിന്നീട് പോലീസ് കസ്റ്റടിയിലാിരുന സമയത്ത് തന്നെ മരണപ്പെടുകയാണ് ഉണ്ടായത്. ചഹെരുവിന്റെ അറസ്റ്റ്ന് ശേഷം, പോലിസ് ഓഫീസർ ആയിരുന്ന സുഖ്ദേവ് സിംഗ്, കെ.സി.എഫ്. ൽ അംഗമായി. സുഖ്ദേവ് പിന്നീട് തന്റെ പേര് ലഭ് സിംഗ് എന്നാക്കി മാറ്റുകയാണ് ഉണ്ടായത്. മന്ബീറിന്റെ മരണത്തിനു ശേഷം കെ.സി.എഫ്. കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ് ന്റെ നേതൃത്വം ഏറ്റെടുത്തു.[6] 1989 ഒക്ടോബർ 18 ന്, കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ്,[7] ഉം മറ്റു രണ്ടു കെ.സി.എഫ്. പ്രവർത്തകരെയും ജലന്ദറിന് അടുത്ത് വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ് നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടും എന്നായപ്പോൾ കെ.സി.എഫ്. ലെ ഒരു അംഗം, സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോരാതിരിക്കാൻ സയനൈഡ് ഗുളിക വിഴുങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടയത്.[7] 1988 ജൂലൈ 12 ന് ലഭ് സിംഗ് നെ പോലിസ് കൊലപ്പെടുത്തി. ലഭ് സിംഗിന്റെ മരണം സംഘടനയെ സാരമായി ബാധിച്ചു. ലഭ് സിംഗിന്റെ മരണാനന്തരം കെ.സി.എഫ്. പിളർന്നു. പിന്നീട് വസ്സൻ സിംഗ് സാഫ്ഫർവാൽ, പരംജിത് സിംഗ് പന്ജ്വാർ, ഗുജ്രാന്ത് സിംഗ് രാജസ്ഥാനി എന്നിവർ നയിച്ച ചെറു സംഘടനകളായി പിരിഞ്ഞു.[8] ലഭ് സിംഗിന്റെ മരണത്തോടെ കെ.സി.എഫ് നേതാക്കൾ തമ്മിലുള്ള ഐക്യം നഷ്ട്മായി. ലഭ് സിംഗും സുഖ്ദേവ് ബബ്ബറും ഉണ്ടാക്കിയെടുത്ത ഐക്യം ഇല്ലാതായി.[9] പ്രവർത്തനങ്ങൾ1980 കാലഘട്ടംഓപ്പറേഷൻ ബ്ലൂ സ്റ്റാർ, 1984 ലെ സുവർണ്ണ ക്ഷേത്ര സംഭവം, എന്നിവയോട് പ്രതികാരമെന്നോണം ഇന്ത്യൻ മിലിറ്ററി ഫോഴ്സുമായി പലതവണ ഏറ്റുമുട്ടുകയുണ്ടായി.[അവലംബം ആവശ്യമാണ്] ഓപ്പറേഷൻ ബ്ലൂസ്റ്റാർ ൽ വെച്ച് ഇന്ത്യൻ മിലിറ്ററി ഫോഴ്സ് മേധാവി ആയിരുന്ന ഇൻസ്പക്റ്റർ ജനറൽ അരുൺ വൈദ്യ കൊല്ലപ്പെട്ടു.[10] യാഥാസ്ഥിക സിഖിസം നിരോധനം ഏർപ്പെടുത്തിയിരുന്ന പല കാര്യങ്ങളും കെ.സി.എഫ് മൂലം ഇല്ലാതായി. മദ്യവില്പനക്കാരെയും സിഗരറ്റ് കച്ചവടക്കാരെയും ഇത് ബാധിച്ചു.[11] 1987 ലെ പഞ്ചാബ് കൂട്ടക്കൊലയിൽ കെ.സി.എഫ് ന്റെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നു. 1990 കാലഘട്ടം1980 മുതൽ 1990 വരെ കെ സി.എഫ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിയായി തന്നെ തുടർന്നു. മറ്റു ചില തീവ്രവാത സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയുമുണ്ടായി. 1991 ജൂൺ മാസത്തിൽ പഞ്ചാബിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്ത് നടന്ന പാസഞ്ചർ ട്രെയിൻ അപകടത്തിൽ 50 പേരോളം വരുന്ന ആളുകൾ കൊല്ലപ്പെട്ടു. അവരിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. 1993 ൽ ന്യൂഡൽഹിയിൽ വച്ച് അന്നത്തെ യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന മണീന്ദർജീത് സിങ് ബിട്ട യ്ക്ക് നേരേ നടത്തിയ ബോംബേറിൽ 8 പേർ മരിച്ചു.[12] ഇൻസ്പക്റ്റർ അരുൺ വൈദ്യ തിരോധാനത്തിന് കാരണക്കാരായ ഹർജിന്ദർ സിങ് ജിന്ദ, സുഖ്ദേവ് സിങ് സുഖ എന്നിവരെ 1992 ഒക്ടോബർ 9 ന് പൂന ജയിലിൽ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു.[13] സംശയം തോന്നുന്നവരെ പോലീസ് നിഷ്കരുണം വെടിവെച്ച് കൊല്ലുകയും, ഇത് പുറം ലോകമറിയാതിരിക്കാൻ ആയിരക്കണക്കിന് ശവശരീരങ്ങൾ കത്തിച്ചു തള്ളുകയും ചെയ്തു.[14] ഖാലിസ്ഥാൻ സംഭവത്തിനു കാരണക്കാരായ 4 പ്രധാന സംഘടനകളിൽ ഒന്ന് കെ.സി.എഫ്. ആയിരിന്നു.[15] 2000 കാലഘട്ടം2006 ജൂണിൽ, കെ.സി.എഫ് വിമത ഗ്രൂപ്പായ പഞ്ജവാർ അംഗമായിരുന്ന കുൽബിർ സിംഗ് ബരപിന്ദ് നെ കുറ്റവാളി എന്ന കാരണത്താൽ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒരു തീവ്രതവാത സംഘടനയുമായി ബന്ധപെട്ട് അമേരിക്കയിലേക്ക് കള്ളപാസ്പോർട്ടിൽ നുഴഞ്ഞു കയറാൻ ശ്രമിക്കവേ ആണ് പിടിക്കപ്പെട്ടത്. ഇന്ത്യയിൽ 32 കേസുകളിൽ പ്രതിയായിരുന്ന ഇയാൾ 1990 കാലത്ത് 3 തവണ കൊല കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.[16] ഖാലിസ്ഥാൻ പ്രസ്ഥാനം സമാധാനപരമായ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് തന്റെ അറസ്റ്റ് ന് ശേഷം പറയുകയുണ്ടായി.[17] References
|
Portal di Ensiklopedia Dunia