ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം (Thai: อุทยานแห่งชาติเขาคิชฌกูฏ) തായ്ലാൻറിലെ ചന്താബുരി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ് . വെള്ളച്ചാട്ടങ്ങളും വനങ്ങളും വരെ ഇവിടെയുണ്ട്. ബുദ്ധ ഫൂട്ട്പ്രിന്റ്സ് ആരാധിക്കുന്ന സ്ഥലമാണ് ഇത്. [1] 13 വലിയ തലങ്ങളിൽ ഉള്ള വെള്ളച്ചാട്ടമാണ് ക്രാതിംഗ്. പാർക്കിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. ചന്താബരി നദിയിലാണ് ഈ വെള്ളച്ചാട്ടം വീഴുന്നത്. ചൻക്സേയും ക്ലോങ് പിബോണും പാർക്കിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ ആണ്.[1][2][3] ഭൂമിശാസ്ത്രംഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം 28 കിലോമീറ്റർ (92,000 അടി) വടക്ക് കിഴക്ക് ചന്താബുരി പ്രവിശ്യയിലെ ഖാവോ ഖിചുക്കട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്നു.പാർക്കിന്റെ വിസ്തീർണ്ണം 59 ചതുരശ്ര കിലോമീറ്ററാണ്. 1,085 മീറ്റർ (3,560 അടി) ഉയരമുള്ള ഖാവോ ഫ്രാ ബാറ്റ് കൊടുമുടിയാണ് ഏറ്റവും ഉയർന്ന സ്ഥലം. തായ്ലാന്റിലെ ഏറ്റവും ചെറിയ ദേശീയ പാർക്കുകളിൽ ഒന്നാണ് ഈ പാർക്ക്. ഖോസോ സായി ഡാവോ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയാണ് ഈ പാർക്ക്. [1][4] ചരിത്രം1977 മേയ് 4-ന് ഖാവോ ഖിറ്റ്ച്ചാക്കട്ട് തായ്ലാൻഡിന്റെ പതിനാലാം നാഷണൽ പാർക്കായി നിലവിൽ വന്നു..[1] ![]()
ReferencesKhao Khitchakut National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia