ഖുത്ബ് ശാഹി രാജവംശം
തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശമാണ് കുത്ത്ബ് ഷാഹി രാജവംശം (ഉർദ്ദു: سلطنت قطب شاهی ). ഈ രാജവംശത്തിലെ അംഗങ്ങൾ കുത്തബ് ഷാഹികൾ എന്ന് അറിയപ്പെട്ടിരുന്നു. ഇവർ ഖര കൊയോൻലു എന്ന തുർക്കിഷ് ഗോത്ര വംശജരായ ഷിയ മുസ്ലീങ്ങളായിരുന്നു. ചരിത്രംഈ സാമ്രാജ്യ സ്ഥാപകനായ സുൽത്താൻ ഖിലി കുത്തബ് മുൽക് 16-ആം നൂറ്റാണ്ടിൽ കുറച്ച് ബന്ധുക്കളുമൊത്ത് ദില്ലിയിലേയ്ക്ക് കുടിയേറി. പിന്നീട് അദ്ദേഹം തെക്ക് ഡെക്കാനിലേയ്ക്ക് കുടിയേറി ബഹ്മനി സുൽത്താനായ മുഹമ്മദ് ഷായുടെ സൈന്യത്തിൽ പ്രവർത്തിച്ചു. ബഹ്മനി സുൽത്താനത്ത് അഞ്ച് ഡെക്കാൻ സുൽത്താനത്തുകളായി പിരിഞ്ഞതിനു ശേഷം അദ്ദേഹം 1518-ൽ ഗോൽക്കൊണ്ട കീഴടക്കി തെലുങ്കാന പ്രദേശത്തിന്റെ ഗവർണ്ണർ ആയി. ഇതിനു പിന്നാലെ അദ്ദേഹം ബഹ്മനി സുൽത്താനത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയം കുത്തബ് ഷാ എന്ന പദവി സ്വീകരിച്ചു. അങ്ങനെ സുൽത്താൻ ഖിലി കുത്തബ് മുൽക് ഗോൽക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശം സ്ഥാപിച്ചു. തെലുങ്കരെ ഭരിച്ച ആദ്യ മുസ്ലീം രാജവംശമായിരുന്നു കുത്ത്ബ് ഷാഹി രാജവംശം. ഇവരുടെ ഭരണം തത്ത്വത്തിൽ തെലുങ്കു രാഷ്ട്രത്തെ രണ്ട് രാജ്യങ്ങളായി വിഭജിച്ചു - ഒരു മുസ്ലീം ഭരണത്തിൻ കീഴിലുള്ള രാജ്യവും (തെലുങ്കാന സംസ്ഥാനം) ഒരു ഹിന്ദു ഭരണത്തിൻ കീഴിലുള്ള രാജ്യവും. ഈ രാജവംശം 171 വർഷം ഗോൽക്കൊണ്ട ഭരിച്ചു. 1687-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഡെക്കാൻ പിടിച്ചടക്കിയത് ഇവരുടെ ഭരണത്തിന് അന്ത്യം കുറിച്ചു. ഇവരുടെ ഭരണത്തിനു ശേഷവും തെലങ്കാന സംസ്ഥാനം മുസ്ലീം ഭരണത്തിനു കീഴിൽ തുടർന്നു. ഇന്ത്യൻ സർക്കാർ നടത്തിയ ഓപ്പറേഷൻ പോളോ സൈനിക നടപടിയെത്തുടർന്ന് ഹൈദ്രബാദ് സംസ്ഥാനം 1948-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതു വരെ തെലങ്കാന മുസ്ലീം ഭരണാധികാരികളായിരുന്നു ഭരിച്ചിരുന്നത്. ഭരണാധികാരികൾ![]() കുത്തബ് ഷാഹി ഭരണാധികാരികൾ പ്രശസ്തരായ നിർമ്മാണജ്ഞരും അറിവിനെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. ഇവർ പേർഷ്യൻ സംസ്കാരത്തെ മാത്രമല്ല, തദ്ദേശീയ ഡെക്കാൻ സംസ്കാരത്തെയും പ്രോത്സാഹിപ്പിച്ചു. ഇതിനു ഉദാഹരണമാണ് തെലുങ്ക് ഭാഷയും ഉർദ്ദുവിന്റെ ഡെക്കാനി വകഭേദവും. ഗോൽക്കൊണ്ട രാജ്യത്തിന്റെ പ്രധാന ഭാഗമാണ് ഗോൽക്കൊണ്ട. തെലുങ്ക് ഇവരുടെ മാതൃഭാഷ ആയിരുന്നില്ലെങ്കിലും ഗോൽക്കൊണ്ട ഭരണാധികാരികൾ തെലുങ്ക് പഠിച്ചു. ഗോൽക്കൊണ്ടയും പിന്നീട് ഹൈദ്രബാദും ആയിരുന്നു ഇവരുടെ തലസ്ഥാനങ്ങൾ. ഈ രണ്ട് നഗരങ്ങളെയും കുത്ത്ബ് ഷാഹി സുൽത്താന്മാർ മനോഹരമാക്കി. ഈ സുൽത്താനത്തിലെ ഏഴു സുൽത്താന്മാർ ഇവരാണ്:
ശവകുടീരങ്ങൾ![]() കുത്ത്ബ് ഷാഹി സുൽത്താന്മാരുടെ ശവകുടീരങ്ങൾ ഗോൽക്കൊണ്ടയുടെ പുറം മതിലിൽ നിന്നും ഏകദേശം ഒരുകിലോമീറ്റർ മാറിയാണ്. മനോഹരമായി കൊത്തുപണി ചെയ്ത കല്ലുകൾ കൊണ്ടു നിർമ്മിച്ച ഈ ശവകുടീരങ്ങൾക്കു ചുറ്റും പൂന്തോട്ടങ്ങളുണ്ട്. ഇവ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. പുറത്തുനിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia