ഖുൺ ചായ് ദേശീയോദ്യാനം
ഖുൺ ചായ് ദേശീയോദ്യാനം (Thai: อุทยานแห่งชาติขุนแจ) തായ്ലാന്റിലെ ചിയാങ് റായി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. ഉയർന്ന കൊടുമുടികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണിത്. സസ്യജാലവും ജന്തുജാലവുംഉയരമനുസരിച്ച് അനേകം തരം വനമേഖലകൾ ഉണ്ട്. മുളകൾ നിറഞ്ഞ വനം,ഇലകൊഴിയും വനങ്ങൾ, പൈന്മരക്കാടുകൾ, മഴക്കാടുകൾ, നിത്യഹരിതവനങ്ങൾ എന്നിവ ഇവിടെക്കാണാം.[2] ![]() ജന്തുജാലങ്ങളിൽ കറുത്ത ഏഷ്യൻ കരടി, സയാമീസ് മുയൽ, സുമാത്രൻ മെറോ, കുരയ്ക്കുന്ന മാൻ, ഹോഗ് ബാഡ്ജർ, തേവാങ്ക്, വെള്ളകൈകളുള്ള ഗിബ്ബൻ കുരങ്ങ്, പുള്ളിപ്പുലിപ്പൂച്ച, കാട്ടുപന്നി എന്നിവ ഉൾപ്പെടുന്നു. ഉരഗങ്ങളിൽ രാജവെമ്പാല, പല്ലികൾ, അരണ എന്നിവ കാണപ്പെടുന്നു.[1] ![]() സ്കാർലെറ്റ് മിനിവെറ്റ്, ചുവന്ന കാട്ടുകോഴി, പ്രാപ്പിടിയൻ, കാക്കത്തമ്പുരാൻ, white-crowned forktail, മീൻകൂമൻ, ചുട്ടിപ്പരുന്ത്, ഗൗളിക്കിളി, blue-throated barbet, ചെമ്പുകൊട്ടി, നാടൻ ഇലക്കിളി തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.[1] അവലംബംKhun Chae National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia