ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനം
ഖ്യുട്ടിനിർപാക് ദേശീയോദ്യാനം കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിൽ എല്ലെസ്മിയർ ദ്വീപിന്റെ വടക്കുകിഴക്കൻ കോണിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് ദേശീയോദ്യാനത്തിന് ശേഷം ഭൂമിയിലെ ഏറ്റവും വടക്ക് ഭാഗത്തുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണിത്.[2] ഇനുക്റ്റിറ്റ്യൂട്ട് ഭാഷയിൽ, ഖ്യുട്ടിനിർപാക്ക് എന്നാൽ "ലോകത്തിന്റെ നെറുകയിൽ" എന്നാണ് അർത്ഥമാക്കുന്നത്.[3][4] 1988-ൽ എല്ലെസ്മിയർ ഐലൻഡ് നാഷണൽ പാർക്ക് റിസർവ് ആയി സ്ഥാപിതമായ ഇത്, 1999-ൽ നുനാവട്ട് രൂപീകരിച്ചപ്പോൾ പേര് ഖ്യുട്ടിനിർപാക്ക് എന്നാക്കി മാറ്റുകയും[5] 2000-ൽ ഒരു ദേശീയോദ്യാനമായി മാറുകയും ചെയ്തു.[6] 37,775 ചതുരശ്ര കിലോമീറ്റർ (14,585 ചതുരശ്ര മൈൽ)[7] വിസ്തൃതിയുള്ള ഇത്, വുഡ് ബഫല്ലോ ദേശീയോദ്യാനം കഴിഞ്ഞാൽ കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനമാണ്. ഭൂപ്രകൃതിപാറയും ഹിമവും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. വളരെ കുറച്ച് വർഷപാതമുള്ള ഒരു ധ്രുവ മരുഭൂമിയാണിത്. ദേശീയോദ്യാനത്തിൻറെ ഉന്നത മേഖലകളിൽ ഭൂരിഭാഗവും മഞ്ഞുമൂടിയതാണ്. ഈ ഹിമത്തൊപ്പികളും അവയിൽ നിന്ന് താഴേയ്ക്കിറങ്ങുന്ന ഹിമാനികളും അവസാനത്തെ ഹിമയുഗം വരെയെങ്കിലും പഴക്കമുള്ളതാണ്. നുനാവട്ടിലെ ഏറ്റവും ഉയരമുള്ള പർവതമായ 2,616 മീറ്റർ (8,583 അടി) ഉയരമുള്ള ബാർബ്യൂ കൊടുമുടിയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia