ഖൻ ഫാവോ ദേശീയോദ്യാനം
ഖൻ ഫാവോ ദേശീയോദ്യാനം തായ് ലാന്റിലെ തക് പ്രവിശ്യയിലെ മേ രാമാത് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനം ആണ്. [1]
ഭൂമിശാസ്ത്രംദേശീയ പാർക്കിൽ 350-905 മീറ്റർ ഉയരമുള്ള മലകൾ കാണപ്പെടുന്നു. പാർക്കിൽ ധാരാളം അരുവികളും കാണപ്പെടുന്നു. ഹുവായ് മേ, ല- മാവോ, ഹുവായി മേ ചാരാവോ, ഹുവായി ഫ്രവോ, ഹുവായി മേ കസ, ഹുവായി മേ കിറ്റ് ലുവാംഗ്, ഹുവായി ഫാ-വെ, ഹുവായി സാ-മുവാൻ ലുവാംഗ്, ഹുവായി സാമ, ഹുവായി മേ റ- മാറ്റ് എന്നീ നദികൾ മേ സോട്ട് ജില്ലയിലും മേ രാമാത് ജില്ലയിലും തക് പ്രവിശ്യയിലും കൂടി കാർഷിക മേഖലയിലേക്ക് ഒഴുകുന്നു. ചരിത്രംഈ പാർക്ക് ആദ്യം മേ കസ ദേശീയ ഉദ്യാനം എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് ടക്സിൻ മഹാരാത് കാലഘട്ടത്തിലെ കരെൻ പട്ടാളക്കാരനായ ഫ്രാ വോയുടെ, ബഹുമാനാർത്ഥം "ഖുൻ ഫ്ര വോ നാഷണൽ പാർക്ക്" ആയി മാറ്റി. ഖുൻ പ്ര വോ നാഷണൽ പാർക്കിൻെറ ഭാഗമായ യുദ്ധഭൂമിയിൽ തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനായി യുദ്ധത്തിൽ മരണപ്പെടുന്നതുവരെ അദ്ദേഹം ലാ മാവോ കസ്റ്റംസ് ഹൗസിന്റെ തലവനായി നിയമിതനായിരുന്നു.[1] സസ്യജന്തു ജാലംദേശീയ ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മിക്സഡ് ഫോറസ്റ്റ്, വിർജിൻ വനങ്ങൾ, ഇടതൂർന്ന വനങ്ങൾ എന്നിവ കാണപ്പെടുന്നു. ഇന്ത്യൻ മഹാഗണി, തേക്കുകൾ, ഡിപ്റ്റെറോകാർപസ് ട്യൂബർഗ്യൂറ്റേറ്റസ് (പ്ലുവാംഗ്), ലിത്തോകാർപസ് കാൻലെയിനസ് (കോർ), ലഗേറെസ്ട്രോമ (ടബീക്ക്), ടെർമിനാലിയ ചെബുല , അസ്ജാലിയ സൈലോകാർപ, ഇബോണി, മില്ലറ്റിറ്റ പെൻഡുല (കാ-ജാ), ടെർമിനാലിയ അർജുന (rokfa), Xylia xylocarpa (റെഡ്വുഡ് സസ്യങ്ങൾ) എന്നിവ പ്രധാന സസ്യങ്ങൾ ആണ്. മുന്ടിയാക്കുസ് മുൻജാക്ക്, കാട്ടുപന്നി , കരടി , ലംഗൂർ , പറക്കുന്ന അണ്ണാൻ, ഗിബ്ബൺസ് , കോബ്ര , രാജവെമ്പാല , മുയലുകൾ , ട്രീഷ്രൂസ് , ചുവന്ന ജംഗിൾ ഫൗൾസ്, ഏഷ്യാറ്റിക് ഗോൾഡൻക്യാറ്റ്സ് എന്നിവയാണ് പാർക്കിൽ കാണപ്പെടുന്ന ജീവികൾ. അവലംബം
|
Portal di Ensiklopedia Dunia