ഗംഗ്നം സ്റ്റൈൽ
ദക്ഷിണ കൊറിയൻ പോപ്പ് താരമായ സൈയുടെ ഒരു സിംഗിൾ ആൽബമാണ് ഗങ്നം സ്റ്റൈൽ. 2012 ജൂലൈ 15നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആറാമത്തെ ആൽബമായ സൈ 6 (സിക്സ് റൂൾസ്), പാർട്ട് 1 ലാണ് ഈ ഗാനം ഉൾപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ നേട്ടപ്പട്ടികയായ ഗഓൺ ചാർട്ടിൽ ഈ ഗാനം ഒന്നാം സ്ഥാനത്താണ്. ഇന്റർനെറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വീഡിയോ 100 കോടിയിലധികം തവണ കാണുന്നത്. യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന റെക്കോർഡും (മുൻപ് ജസ്റ്റിൻ ബീബറുടെ ബേബി എന്ന ഗാനത്തിനായിരുന്നു ഈ പദവി) ഏറ്റവും കൂടുതൽ ലൈക് കിട്ടിയ റെക്കോർഡും ഗങ്നം സ്റ്റൈലിനാണ്.[5] ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ സമ്പന്നർ പാർക്കുന്ന ഗാങ്ണം പ്രദേശത്തെ ഉപഭോഗസംസ്കാരത്തെ കളിയാക്കുന്നതാണ് ഗാങ്ണം സ്റ്റൈൽ. സമ്പന്നർ ബീച്ചിലും പാർക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ചവേഷങ്ങളും സൺഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയിൽ സൈ പ്രത്യക്ഷപ്പെടുന്നത്. എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്. അവലംബം
|
Portal di Ensiklopedia Dunia