ഗതിമാൻ എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express).[3] മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്.[4] ഡെൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാൻ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.[5][6] രാജകീയ നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം.[7] രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകൾ.[8] ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്. എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്.[9] സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്.[5] ഇന്ത്യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്. താജ്മഹൽ സന്ദർശിക്കാനെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഗതിമാൻ എക്സ്പ്രസിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ താജ്മഹലിൽ സന്ദർശനം അനുവദിക്കാത്തതിനാൽ അന്നേ ദിവസം ഒഴികെ മറ്റെല്ലാദിവസങ്ങളിലും ഗതിമാൻ സർവീസ് നടത്തുന്നു.[10] ചരിത്രംഗതിമാൻ എക്സ്പ്രസിനു സുരക്ഷാനുമതി ലഭിക്കുന്നതിനായി റെയിൽവേ സേഫ്റ്റി കമ്മീഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചത് 2014 ഒക്ടോബറിലാണ്.[11] 2015 ജൂണിൽ തീവണ്ടി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. തീവണ്ടിയ്ക്ക് അനുവദിച്ചത് 12049/50 എന്ന നമ്പറായിരുന്നു.[12] 2016 ഏപ്രിൽ 5-ന് ഡെൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും ആഗ്രയിലെ കന്റോൺമെന്റ് സ്റ്റേഷനിലേക്കാണ് ഉദ്ഘാടനയാത്ര നടന്നത്.[13] കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനയാത്രയ്ക്കു ഫ്ലാഗ് ഓഫ് നൽകി. ഇരു സ്റ്റേഷനുകളും തമ്മിലുള്ള 188 കിലോമീറ്റർ ദൂരം 100 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പദവി ഗതിമാൻ സ്വന്തമാക്കി.[14][15][16][17][18] 1988-ൽ ആരംഭിച്ച ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന്റെ വേഗതയാണ് ഗതിമാൻ മറികടന്നത്.[7] സൗകര്യങ്ങൾ
സമയക്രമംഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് രാവിലെ 8:10-ന് പുറപ്പെടുന്ന തീവണ്ടി 9:50-ന് ആഗ്രയിലെത്തിച്ചേരും. ആഗ്രയിൽ നിന്ന് വൈകിട്ട് 5:50-ന് പുറപ്പെടുകയും 7:30-ന് നിസാമുദ്ദീനിൽ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും സർവീസ് നടത്തുന്നുണ്ട്.[21] അവലംബം
|
Portal di Ensiklopedia Dunia