ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജമ്മു
ജിഎംസി ജമ്മു എന്നും അറിയപ്പെടുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജമ്മു ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ജമ്മു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. 1973 ലാണ് ഇത് സ്ഥാപിതമായത്.[1] കോളേജും ആശുപത്രിയും കോളേജ് ആരംഭിച്ച വർഷം മുതൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയിട്ടുണ്ട്. [2] [3] ഡിഗ്രിഎംബിബിഎസ്, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദം, ഫിസിയോതെറാപ്പി, ആന്റിസിലറി മെഡിക്കൽ ട്രെയിനിംഗ് (എഎംടി) തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലന കോഴ്‌സുകളും ബിരുദങ്ങളും ജിഎംസി ജമ്മു വാഗ്ദാനം ചെയ്യുന്നു [4] നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എംബിബിഎസ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. അനുബന്ധ ആശുപത്രികൾജമ്മുവിലെ ജിഎംസിയുമായി ബന്ധപ്പെട്ട് നിലവിൽ 05 അനുബന്ധ ആശുപത്രികളുണ്ട് [5]
അവലംബം
|
Portal di Ensiklopedia Dunia