ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, കിയോഞ്ജർ
2022-ൽ സ്ഥാപിതമായ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, കിയോഞ്ജർ ഒരു സമ്പൂർണ്ണ തൃതീയ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) എന്നിവയും പ്രത്യേക ബിരുദങ്ങളും കോളേജ് നൽകുന്നു. കോളേജുമായി ബന്ധപ്പെട്ട ആശുപത്രി കിയോഞ്ജർ ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്. നാഷണൽ എലിജിബിലിറ്റി, എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്. പ്രതിവർഷ ബിരുദ വിദ്യാർത്ഥി പ്രവേശനം 100 ആണ്. കോഴ്സുകൾഒഡീഷയിലെ കിയോഞ്ജർ മെഡിക്കൽ കോളേജ് എംബിബിഎസ് കോഴ്സുകളിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. അഫിലിയേഷനുകൾകോളേജ് മഹാരാജ ശ്രീറാം ചന്ദ്ര ഭഞ്ജ ദിയോ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു, കൂടാതെ ഇത് ദേശീയ മെഡിക്കൽ കമ്മീഷനാൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[1][2] അവലംബം
|
Portal di Ensiklopedia Dunia