ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
![]() ഗവൺമെന്റ് ലോ കോളേജ്, എറണാകുളം (പൂർണ്ണമായ പേര്, ഹിസ് ഹൈനസ് ദ മഹാരാജാസ് ഗവണ്മെന്റ് ലോ കോളേജ്, എറണാകുളം) കേരളത്തിലെ കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ബിരുദ, ബിരുദാനന്തര നിയമ വിദ്യാഭ്യാസ സ്ഥാപനമാണ്. 1874 ൽ സ്ഥാപിക്കപ്പെട്ട ഈ കലാലയം, കേരളത്തിലെ ആദ്യത്തെ നിയമ കലാലയവും ഇന്ത്യയിലെ ഏറ്റവും പഴയ നിയമ കലാലയങ്ങളിലൊന്നുമാണ്. ഇത് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.[2] 2010 മുതൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഒരു അംഗീകൃത നിയമ ഗവേഷണ കേന്ദ്രമാണിത്. കേരളത്തിലെ നിയമ വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനമായ ഈ കലാലയത്തിന് കെ.ജി. ബാലകൃഷ്ണൻ (മുൻ ചീഫ് ജസ്റ്റിസ്), മമ്മൂട്ടി (പ്രശസ്ത ദക്ഷിണേന്ത്യൻ നടൻ), എ കെ ആന്റണി (മുൻ കേന്ദ്ര പ്രതിരോധ മന്ത്രി), ഉമ്മൻ ചാണ്ടി (മുൻ കേരള മുഖ്യമന്ത്രി) തുടങ്ങി പൂർവ്വ വിദ്യാർത്ഥികളുടെ അഭിമാനകരമായ ഒരു നീണ്ട പട്ടികയുണ്ട്. എറണാകുളം ലോ കോളേജ് അല്ലെങ്കിൽ മഹാരാജാസ് ലോ കോളേജ് എന്ന പേരിലാണ് ഈ സ്ഥാപനം സാധാരണയായി അറിയപ്പെടുന്നത്. അവലംബം
|
Portal di Ensiklopedia Dunia