ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുലാമന്തോൾമലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ചത്. ചരിത്രം1957 മെയ് 10ന് കേരള മുഖ്യ മന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണിൽ ക്ലാസുകൾ ആരംഭിച്ചു. സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് പി.ടി. ഭാസ്കരപ്പണിക്കർ നിർവഹിച്ചു. എ.ഗോവിന്ദമേനോനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഭൗതികസൗകര്യങ്ങൾ3.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയർസെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് . യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂൾ വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.രണ്ട് ലാബുകളിൽ ഇന്റർ നെറ്റ്സൗകര്യം ലഭ്യമാണ്. മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുകുന്ദൻ , സരോജിനി, സുഭദ്ര, ഉണ്ണികൃഷ്ണൻ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
അവലംബം
|
Portal di Ensiklopedia Dunia