ഗാംഗ്ലിയോൺ സെൽ പാളി
റെറ്റിനയുടെ ഒരു പാളിയാണ് ഗാംഗ്ലിയോൺ സെൽ പാളി ( ഗാംഗ്ലിയോണിക് പാളി ), അതിൽ ഗാംഗ്ലിയോൺ സെല്ലുകളും സ്ഥാനഭ്രംശം സംഭവിച്ച അമക്രൈൻ സെല്ലുകളും അടങ്ങിയിരിക്കുന്നു. മാക്കുല ലുട്ടിയയിൽ ഈ പാളി നിരവധി തലങ്ങളുണ്ടാക്കുന്നു. സെല്ലുകൾ ഏറെക്കുറെ ലബോറട്ടറി ഫ്ലാസ്ക് ആകൃതിയുള്ളവയാണ്. വിപരീത അറ്റത്ത് നിന്ന് നിരവധി ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം ലെയറിലേക്ക് വ്യാപിക്കുന്നു, അവിടെ അവ ശാഖകളായി വിവിധ തലങ്ങളിൽ പരന്ന അർബറൈസേഷനുകൾ ഉണ്ടാക്കുന്നു. ഗാംഗ്ലിയോൺ സെല്ലുകൾ പല വലിപ്പത്തിൽ ഉള്ളവയാണ്, ചെറിയവയിലെ ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം പാളിയിലേക്ക് കടന്ന് ശാഖകളാകുന്നു; വലിയ സെല്ലുകളുടേത് ഇന്നർ ന്യൂക്ലിയർ പാളിക്ക് സമീപം വ്യാപിക്കുന്നു. പരാമർശങ്ങൾThis article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated. പുറം കണ്ണികൾബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1] |
Portal di Ensiklopedia Dunia