ഗാസി അബ്ദുൽ റഹ്മാൻ അൽഗൊസൈബി
സൗദി അറേബ്യയിലെ തൊഴിൽമന്ത്രിയും എഴുത്തുകാരനുമായിരുന്നു ഗാസി അൽഗൊസൈബി (Arabic:غازي بن عبدالرحمن القصيبي;മാർച്ച് 3 1940 – 15 ആഗസ്റ്റ് 2010). പരിഷ്‌കരണവാദിയായ ഇദ്ദേഹത്തിന്റെ രചനകൾക്ക് സൗദി ഭരണകൂടം വിലക്ക് കൽപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജീവിതരേഖഅബ്ദുള്ള രാജാവിന്റെ വിശ്വസ്തനായിരുന്ന അൽഗൊസൈബി, അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികളെ പിന്തുണച്ചു. ഒപ്പം സാമൂഹിക പരിഷ്‌കരണത്തിനുവേണ്ടി കഥകളിലൂടെയും കവിതകളിലൂടെയും ആഹ്വാനം ചെയ്തു. ഇത് മതനേതൃത്വത്തെയും ഭരണകൂടത്തിലെ ഉന്നതരെയും പ്രകോപിപ്പിച്ചു. ഇതേത്തുടർന്നാണ് അൽഗൊസൈബിയുടെ രചനകൾക്കുള്ള വിലക്ക് വന്നത്. 'പലസ്തീൻ ചാവേറിനുള്ള ഗീതം', 'വാങ്ങിവിറ്റ പേന' തുടങ്ങിയ കവിതകളാണ് അദ്ദേഹത്തെ വിവാദങ്ങളിൽ പെടുത്തിയത്. തീവ്രവാദ നിലപാടുകളെ എതിർക്കുന്ന അൽഗൊസൈബി അൽഖ്വെയ്ദ നേതാവ് ഉസാമ ബിൻ ലാദന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇദ്ദേഹത്തെ പേരെടുത്തു പറഞ്ഞ് വിമർശിച്ച് ഉസാമ ഭീഷണി സന്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലണ്ടനിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുള്ള അൽഗൊസൈബി തൊഴിൽമന്ത്രിയായിരുന്നപ്പോൾ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കർശന നടപടിയെടുത്തു. തൊഴിലിടങ്ങളിൽ നാട്ടുകാരുടെ പ്രാതിനിധ്യം ഉറപ്പിക്കാനും വിദേശികളുടെ എണ്ണം കുറയ്ക്കാനും മുൻകൈയെടുത്തത് ഇദ്ദേഹമാണ്.[1] അർബുദരോഗം ബാധിച്ച് വിദേശത്തു ചികിത്സയിലായിരുന്ന ഗാസി അൽ ഗൊസൈബി റിയാദിലാണ് മരിച്ചത്. കൃതികൾഅദ്ദേഹത്തിന്റെ അറബി നോവലുകൾ
നോവലുകളുടെ ഇംഗ്ലീഷ് തർജ്ജമകൾ
പുരസ്കാരംഅവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ |
Portal di Ensiklopedia Dunia