ഗാസ്ട്രിയ കോട്ട
വടക്കൻ സൈപ്രസിലെ നശിപ്പിക്കപ്പെട്ട ഒരു കോട്ടയായിരുന്നു ഗാസ്ട്രിയ കോട്ട . 1210-ൽ ഇതിനെ നൈറ്റ്‌സ് ടെംപ്ലർ കോട്ട എന്നാണ് വിളിച്ചിരുന്നത്. 1279 ൽ സൈപ്രസിലെ ഹ്യൂ മൂന്നാമൻ ഈ കോട്ട പൊളിച്ചുമാറ്റി. 1308-ൽ നൈറ്റ്‌സ് ഹോസ്പിറ്റലറുടെ കൈവശം എത്തിയതോടെ പിന്നീട് ഈ കോട്ടയെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവ്യക്തമായിരുന്നു. ചരിത്രംഗാസ്ട്രിയ ഗ്രാമത്തിന്റെ തെക്ക്-പടിഞ്ഞാറായി 3 കിലോമീറ്റർ (1.9 മൈൽ) അകലെ ഫമാഗുസ്ത ഉൾക്കടലിന്റെ വടക്കുഭാഗത്തായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 1191-ൽ, ദ്വീപിന്റെ ഭരണാധികാരിയായ സൈപ്രസിലെ ഐസക് കോംനെനോസിനെതിരായ പ്രചാരണത്തിനിടെ റിച്ചാർഡ് ദി ലയൺഹാർട്ട് സൈപ്രസ് പിടിച്ചെടുത്തു. നിക്കോഷ്യയിലെ ഒരു വലിയ കലാപത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ടതോടെ റിച്ചാർഡ്, ദ്വീപ് നൈറ്റ്സ് ടെമ്പ്ലറിന് കൈമാറി. പിന്നീട് സൈപ്രസ് ഹൗസ് ഓഫ് ലുസിഗ്നനിലെ ഗൈ ഓഫ് ലുസിഗ്നന് വീണ്ടും വിൽക്കപ്പെട്ടു. 1210-ൽ മോണ്ട്ബെലിയാർഡിലെ രാജകീയ റീജന്റ് വാൾട്ടർ തന്റെ സഖ്യകക്ഷികളായ ടെംപ്ലർമാരുമായി കോട്ടയിൽ അഭയം തേടിയപ്പോഴാണ് ഗാസ്ട്രിയ കാസിൽ ആദ്യമായി പരാമർശിക്കപ്പെടുന്നത്. [1]സൈപ്രസിലെ പുതുതായി കിരീടമണിഞ്ഞ ഹ്യൂ ഒന്നാമന് രാജകീയ ട്രഷറിയുടെ ഭരണത്തിന്റെ കണക്ക് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് ജറുസലേം രാജ്യത്തിലേക്ക് അദ്ദേഹം പലായനം ചെയ്തു. 1218-ൽ ഹ്യൂഗിന്റെ മരണത്തോടെ സമാധാനത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചു .[2][3] രാജ്യത്തിന്റെ റീജന്റ് ആയി ആരാണ് പ്രവർത്തിക്കേണ്ടത് എന്നതിനെച്ചൊല്ലിയുള്ള ഒരു പോരാട്ടത്തിനിടയിൽ ഹോളി റോമൻ ചക്രവർത്തിയായ ഫ്രെഡറിക് രണ്ടാമന്റെ പ്രാദേശിക പിന്തുണക്കാരുമായി ഇബെലിൻ ഹൗസ് ഏറ്റുമുട്ടി. 1228-ൽ ഫ്രെഡറിക്കിന്റെ ലിമാസോളിലോളിലേയ്ക്കുള്ള വരവ് സംഘർഷം ഒരു തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. 1229-ൽ, ബെയ്‌റൂട്ടിലെ പഴയ പ്രഭുവായ ഇബെലിൻ ജോൺ ഗാസ്‌ട്രിയ തുറമുഖം വഴി സൈപ്രസിലേക്ക് മടങ്ങി. 1232-ൽ, അഗ്രിഡി യുദ്ധത്തിലെ തോൽവിക്ക് ശേഷം, ഫ്രെഡറിക്കിന്റെ ശേഷിച്ച ഏതാനും അനുയായികൾ ഗാസ്ട്രിയയിൽ ഒളിക്കാൻ അനുമതി അഭ്യർത്ഥിച്ചു. 1229-ൽ ഏക്കറിൽ ഫ്രെഡറിക്കിനോട് യുദ്ധം ചെയ്ത ടെംപ്ലർമാർ വിസമ്മതിക്കുകയും കുഴിയിൽ ഒളിക്കാൻ ശ്രമിച്ചവരെ പിടികൂടുകയും ചെയ്തു. പിന്നീട്, ഇടയ്ക്കിടെയുള്ള കൊട്ടാര അട്ടിമറികളിലൂടെ മാത്രം ലുസിഗ്നൻസ് അവരുടെ ഭരണം തുടർന്നു. [4][5] 1279-ൽ, സൈപ്രസിലെ ഹ്യൂ മൂന്നാമൻ കോട്ട പൊളിച്ച് ടെംപ്ലർമാരെ പുറത്താക്കിയശേഷം നേപ്പിൾസിലെ ചാൾസ് ഒന്നാമന് പിന്തുണ പ്രഖ്യാപിച്ചു. 1308-ൽ കോട്ട നൈറ്റ്സ് ഹോസ്പിറ്റലർക്ക് ലഭിച്ചു. 1310-ൽ ജെറുസലേമിലെ ഹെൻറി രണ്ടാമൻ അർമേനിയയിലേക്കുള്ള പ്രവാസത്തിലേക്കുള്ള യാത്രാമധ്യേ ഗാസ്‌ട്രിയയിലൂടെ കടന്നുപോയി. അന്നുമുതൽ അതിനെ ഒരു കോട്ടയായി പരാമർശിക്കപ്പെട്ടിട്ടില്ല. [6] വാസ്തുവിദ്യനീളമുള്ള ഇടുങ്ങിയ വരമ്പിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ചതുരാകൃതിയിലുള്ള കോട്ടയായിരുന്നു ഗാസ്ട്രിയ.2–2.6 മീറ്റർ (6.6–8.5 അടി) ആഴവും 7.9–4.5 മീറ്റർ (26–15 അടി) വിസ്താരവുമുള്ള ഒരു പാറയിൽ വെട്ടിയ കിടങ്ങായിരുന്നു ഇതിനെ വരമ്പിൽ നിന്ന് വേർപെടുത്തിയിരുന്നത്. ഒരിക്കൽ ഈ കിടങ്ങ് കടക്കാൻ ഒരു തടിപ്പാലമോ മരപ്പാലമോ ഉപയോഗിച്ചിരുന്നു. ചെറിയ ടെംപ്ലർ കോട്ടകളുടെ സ്വഭാവസവിശേഷതകൾ അനുസരിച്ച്, ഗാസ്ട്രിയയ്ക്ക് ഗോപുരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോട്ടയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഉണ്ടായിരുന്നു. കിഴക്ക്, കടലിനും കോട്ടയ്ക്കും അഭിമുഖമായി ഒരു പാറക്കെട്ടിന്റെ രൂപത്തിൽ ഒരിക്കൽ അധിനിവേശം നടത്തിയതിന്റെ അടയാളങ്ങൾ വഹിക്കുന്ന പ്രകൃതിദത്തമായ ഒരു സ്ഥലം ഉണ്ടായിരുന്നു. തളളൽ കോട്ടയിൽ നിന്ന് ഒരു ചാനൽ വഴി വേർതിരിക്കപ്പെട്ടു. ചാനൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നു. കോട്ടയുടെ വടക്കുഭാഗത്തായി ഒരു കരയിടുക്കും ഒരു തളളലും കാണപ്പെടുന്നു. ഇതിപ്പോൾ തുറമുഖമായി വർത്തിക്കുന്ന ഒരു ജലപാതയാണ്. [6][7] അടിക്കുറിപ്പുകൾ
References
|
Portal di Ensiklopedia Dunia