ഗാർഡിയൻ ഏഞ്ചൽ![]() ![]() പ്രത്യേക വ്യക്തിയെയോ വ്യകതികളുടെ കൂട്ടത്തെയോ, സാമ്രാജ്യം അല്ലെങ്കിൽ രാജ്യം എന്നിവയെയോ സംരക്ഷിക്കാനും നയിക്കാനും നിയുക്തനായ ഒരു ദൂതനാണ് ഗാർഡിയൻ ഏഞ്ചൽ. രക്ഷാകർതൃ ദൂതന്മാരിൽ പുരാതന കാലഘട്ടം മുതലെ ജനങ്ങളുടെയിടയിൽ ഈ വിശ്വാസം കണ്ടുവരുന്നു. പുരാതന ജൂതമതത്തിൽ പ്രത്യേക ജനങ്ങളെയും ദേശീയതകളെയും ദൂതന്മാർ കാത്തുസൂക്ഷിക്കുന്നുവെന്ന സങ്കല്പം നിലനിന്നിരുന്നു. 5-ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ സാമ്രാജ്യത്തിൽ ഈ സിദ്ധാന്തം ക്രിസ്തീയ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന സ്യൂഡോ-ദിയോണിഷ്യസ് അരിയോപാഗൈറ്റ് വഴി അവരുടെ അനന്തരതലമുറകളിലൂടെ കൂടുതൽ വ്യാപൃതമായി. ![]() 5- ആം നൂറ്റാണ്ടു മുതൽ ദൂതന്മാരുടെ ദൈവശാസ്ത്രവും തത്ത്വചിന്തകളും നിരവധി പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കിഴക്കും പാശ്ചാത്യരും ഗാർഡിയൻ ഏഞ്ചൽ ദൈവം അവർക്കു ഏൽപ്പിച്ചുകൊടുത്ത സംരക്ഷണ കാവൽ സേനയും [1] ആ വ്യക്തിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർഥനകൾക്കായുള്ള ഒരു മധ്യസ്ഥനായുമാണ് വിശ്വസിച്ചുപോരുന്നത്.[2] കർദ്ദിനാൾ ന്യൂമാന്റെ ദി ഡ്രീം ഓഫ് ഗെറോണ്ടിയസ്, എന്ന കവിതയിൽ ശരീരം വെടിഞ്ഞ ആത്മാവ് തന്റെ രക്ഷാധികാരിയായ ദൂതനെ നേരിട്ടു കണ്ടുമുട്ടുന്നു[3]:
![]() ![]() ഇതും കാണുകഅവലംബങ്ങൾബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia