ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോള്യം 2
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ഒരു 2017 അമേരിക്കൻ സൂപ്പർഹിറോ സിനിമയാണ് ഗാർഡിയൻ ഓഫ് ദി ഗാലക്സി വോള്യം 2. മാർവൽ കോമിക്സിലെ ഗാർഡിയൻ ഓഫ് ദി ഗാലക്സി -യെ ആസ്പദമാക്കിയാണിത്, മാർവൽ സ്റ്റുഡിയോ ആണ് പ്രൊഡ്യൂസ് ചെയ്യുന്നത്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ക്ച്ചേഴ്സിന്റെ കീഴിലാണ് വിതരണം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പതിനഞ്ചാമത്തെ ചിത്രവും, ഗാർഡിയൻ ഓഫ് ദി ഗാലക്സിയുടെ രണ്ടാം ഭാഗവുമാണ് ഈ ചിത്രം. തിരക്കഥയും, സംവിധാനവും ജെയിംസ് ഗുൺ ആണ് നിർവഹിച്ചിരിക്കുന്നത്. ക്രിസ് പ്രാറ്റ്, സോ സൽഡാന, ഡേവ് ബോട്ടിസ്റ്റ, വിൻ ഡീസൽ, ബ്രാഡ്ലി കൂപ്പർ, മൈക്കൽ റൂക്കർ, കേരൻ ഗിലാൻ, പോം ക്ലെമെന്റിഫ്, എലിസബത്ത് ഡെബിക്കി, ക്രിസ് സള്ളിവൻ, ശാൻ ഗൺ, സിൽവസ്റ്റർ സ്റ്റാലൻ, കർട്ട് റസ്സൽ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പീറ്റർ ക്വില്ലുമായി കൂടുതൽ അടുക്കുകയും, പീറ്ററുടെ നിഗൂഢമായ രക്ഷാകർത്താക്കളേക്കുറിച്ചുള്ള അവരുടെ പ്രപഞ്ചത്തിലൂടെ യാത്രായാണ് കഥാസാരം. ആദ്യം ഭാഗത്തിന്റെ തിയറ്റ്രിക്കൽ റ്ലീസിന് മുമ്പുതന്നെ രണ്ടാം ഭാഗത്തിന്റെ വരവിനെ കുറിച്ച് ഗൺ അറിയിച്ചിരുന്നു, ഔദ്യേഗിഗമായി 2014-ന് സാൻ ഡിയാഗോവിലെ കോമിക് കോൺ ഇന്റർനാഷ്ണലിൽ വച്ച് അനൗൺസ് ചെയ്തു. സംവിധായകനായ ഗണ്ണിന്റെ തിരിച്ചുവരവായിരുന്നു ഈ ചിത്രം. 2016 ഫെബ്രുവരിക്ക് ജോർജിയ, ഫായറ്റ് കണ്ട്രിയിലെ പൈൻവുഡ് അറ്റ്ലാന്റ സ്റ്റുഡിയോസിൽ വച്ചാണ് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചത്. 2016-ലാണ് സിനിമയുടെ നിർമ്മാണം അവസാനിച്ചത്. 2017 ഏപ്രിൽ 10-ന് ടോക്കിയോയിൽ വച്ച് ഗാർഡിയൻ ഓഫ് ദി ഗാലക്സി വോള്യം 2 -ന്റെ പ്രിമിയർ നടത്തി, പിന്നീട് 2017 മെയ് 5-ന് 3-D യിലും IMAX 3D യിലും അമേരിക്കയിൽ റ്ലീസ് ചെയ്തു. 2017 -ലെ നാലാമത്തെ ഉയർന്ന ഗ്രോസ്സിംഗ് സിനിമയാകുകയും, 863.6 million ഡോളർ ലോകവ്യാപകമായി നേടുകയും ചെയ്തു. വിഷ്വൽസിലും, ശബ്ദത്തിലും, അവതരണത്തിലും സിനിമ മികച്ചതായതുകൊണ്ടുതന്നെ പോസിറ്റീവ് പരാമർശങ്ങളാണ് ലഭിച്ചത്. ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോള്യം 3 അതിന്റെ പണിപ്പുരയിലാണ്, ഗൺതന്നെയാണ് മൂന്നാംഭാഗത്തിന്റേയും, തിരക്കഥയും, സംവിധാനവും. കഥാസാരംപീറ്റർ ക്വിൽ, ഗമോറ, ഡ്രാക്സ്, റോക്കറ്റ്, ബേബി ഗ്രൂട്ട്, എന്നിവർ 2014-ൽ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്നറിയപ്പെട്ടിരുന്നു. ഒരു ഇന്റർ ഡിമൻഷൻ മൃഗത്തിൽ നിന്ന് വിലമതിപ്പുള്ള ബാറ്ററികൾ സംരക്ഷികാൻ സോവേറിയൻ റേസിന്റെ ലീഡറായ അയേഷ ഗാർഡിയൻസിന് ഒരു കോണ്ട്രാക്റ്റ് നൽകുകയാണ്, പകരം ബാറ്ററികൾ മോഷ്ടിച്ചതിന് പിടിക്കപ്പെട്ട ഗമോറയുടെ സഹോദരിയെ തിരികെ നൽകും. പക്ഷെ റോക്കറ്റ് വരുന്ന വഴിക്ക് അവരുടേതന്നെ കുറച്ച് ബാറ്ററികൾ മോഷ്ടിക്കുന്നു. അതറിഞ്ഞ അയേഷ അവരെ പിടിക്കാൻ ഡ്രോണുകളെ അയക്കുകയാണ്. പക്ഷെ ആ ഡ്രോണുകളെല്ലാം പ്രതേക ഷിപ്പിനാൽ നശിക്കപ്പെടുന്നു. പക്ഷെ ഗാർഡിയൻസ് മറ്റൊരു ഗ്രഹത്തിൽ ക്രാഷാകുന്നു. അവിടെ വച്ച് ഡ്രോണുകളെയെല്ലാം നശിപ്പിച്ചത് പീറ്റർ ക്വില്ലിന്റെ അച്ഛനാണെന്ന് അവർ മനസ്സിലാക്കുകയാണ്. ശേഷം ഈഗോ എന്ന ക്വില്ലിന്റെ അച്ഛൻ ക്വില്ലിനേയും,ഗമോറയേയും, ഡ്രാക്സിനേയും തന്റെ ഗ്രഹത്തിലേക്ക് ക്ഷണിക്കുന്നു. റോക്കറ്റും, ബേബി ഗ്രൂട്ടും, തകർന്ന ഷിപ്പിനെ നേരാക്കാനും, നെബുല എന്ന ഗമോറയുടെ സഹോദരി രക്ഷപ്പെടാതെ നോക്കാനും ഷിപ്പിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അവലംബം
അധിക ലിങ്കുകൾ![]() വിക്കിചൊല്ലുകളിലെ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോള്യം 2 എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: Guardians of the Galaxy Vol. 2 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia