ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം
ശ്രീലങ്കയിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെയും, ഗാൾ ക്രിക്കറ്റ് ക്ലബ്ബിന്റെയും ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്താണ് ഈ സ്റ്റേഡിയം നിലകൊള്ളുന്നത്. ചരിത്രം1876ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. തുടക്കത്തിൽ ഒരു റേസ് കോഴ്സായാണ് ഇത് ആരംഭിച്ചത്. സാവധാനം പുതിയ നവീകരണപ്രവർത്തനങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്തുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തു. 1998 ജൂണിൽ നടന്ന ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരമാണ് ഈ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം. ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന ശ്രീലങ്കയിലെ ഏഴാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ സ്റ്റേഡിയം.[1] 2004ലെ സുനാമി ദുരന്തത്തിൽ പെട്ട് ഈ സ്റ്റേഡിയത്തിന് ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു.[2] പിന്നീട് 2006 ഈ സ്റ്റേഡിയം പുതുക്കിപണിതു. ഗ്രൗണ്ട് വിവരങ്ങൾപൊതുവേ സ്പിൻ ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് ഈ സ്റ്റേഡിയത്തിലേത്. മികച്ച കുറേ സ്പിൻ ബൗളർമാരും, സ്പിൻ ബൗളിങ്ങിനെതിരെ മികച്ചരീതിയിൽ കളിക്കാൻ സാധിക്കുന്ന കുറേ മികച്ച ബാറ്റ്സ്മാന്മാരും ഉണ്ടായിരുന്ന ശ്രീലങ്കൻ ടീമിന് ഈ ഗ്രൗണ്ടിൽ മികച്ച റെക്കോഡാണ് ഉള്ളത്. ഇവിടെ കളിച്ച 13 ടെസ്റ്റ് മത്സരങ്ങളിൽ 7 എണ്ണത്തിലും ശ്രീലങ്ക വിജയിച്ചിട്ടുണ്ട്. 4.216 ഹെക്ടറാണ് ഈ സ്റ്റേഡിയത്തിന്റെ ആകെ വിസ്തീർണം. ഈ സ്റ്റേഡിയത്തിലെ ശരാശരി ആദ്യ ഇന്നിങ്സ് സ്കോർ 340 റൺസാണ്. റെക്കോഡുകൾടെസ്റ്റ് ക്രിക്കറ്റ്
അവലംബം
|
Portal di Ensiklopedia Dunia