ഗിനിപ്പുല്ല്
കാലികൾക്കുള്ള തീറ്റപ്പുല്ലായി കൃഷിചെയ്യാവുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിലേയ്ക്ക് പ്രചരിക്കപ്പെട്ട ഒരു പരദേശി പുൽവർഗ്ഗമാണ് ഗിനിപ്പുല്ല് അഥവാ കുതിരപ്പുല്ല്.(ശാസ്ത്രീയനാമം: പാനിക്കം മാക്സിമം). ആഫ്രിക്ക, പാലസ്തീൻ, യെമൻ പ്രദേശങ്ങളാണ് ജന്മപ്രദേശം.[3] കേരളത്തിൽ എല്ലായിടങ്ങളിലും കൃഷിചെയ്യാവുന്നയിനം പുല്ലാണ്. തണുത്ത കാലാവസ്ഥയിൽ ഗിനിപ്പുല്ല് നന്നായി വളരും.[4] വിവരണംഗിനിപ്പുല്ല് സാധാരണയായി വളരുന്നത്, തുറന്ന പുൽമേടുകളിലോ മരങ്ങളുടേയോ കുറ്റിച്ചെടികളുടെ തണലിലോ പുഴയോരങ്ങളിലോ ആണ്. ഈ പുല്ലിന് കാട്ടുതീയിനേയേയും വരൾച്ചയേയും അതിജീവിയ്ക്കാനുള്ള കഴിവുണ്ട്.അതുകൊണ്ട് കാർഷിക വന-വൽക്കരണവുമായി ബന്ധപ്പെടുത്തിയും തെങ്ങിൻതോപ്പുകളുടെ ഇടവിളയായും ഈ പുല്ലു വളർത്തുന്നു. ഈ പുല്ലിനത്തിന് രൂപശാസ്ത്രപരമായി പല വലിപ്പങ്ങളിരിയ്ക്കാനുള്ള സവിശേഷതയുള്ളതുകൊണ്ട് ഉയരം 0.5 തൊട്ട് 3.5 മീറ്റർ വരെയും തണ്ടിനെ കനം 5–10 സെന്റിമീറ്റർ ആയും കണ്ടുവരുന്നു. ഈ ചെടിയുടെ പ്രത്യുൽപാദനം, വിത്ത് ക്ലോണിങ്ങ് വഴി അസംഗജനനം ഫലപ്രദമായി നടക്കുന്നു. ഒരു ചെടിയിൽ 9000 വരെ വിത്തുകളുണ്ടാകുകയും പൂക്കുല തുറന്നതുമാണ്. കൃഷിരീതികേരളത്തിന്റെ കാലാവസ്ഥയിൽ ഉയർന്ന ഉല്പാദനശേഷിയും ഗുണന്മേയും ഉള്ള ഗിനിപ്പുല്ല് കാലികളുടെ ഇഷ്ടഭക്ഷണമാണ്.[5] സമുദ്രനിരപ്പിലുള്ള സ്ഥലങ്ങളിലും 1800 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും മികച്ച വിളവുതരുന്ന ഈ പുല്ലിനം തെങ്ങിൻ തോപ്പുകൾ, കുന്നിൻ പ്രദേശങ്ങൾ, ചരിവുള്ള സ്ഥലങ്ങൾ, നദീതീരങ്ങൾ, നെല്പാടവരമ്പുകൾ, ജലസേചന കനാൽ, ബണ്ടുകൾ എന്നീ സ്ഥലങ്ങളിലും വളരെ അനുയോജ്യമാണ്. മെയ്-ജൂൺ മാസങ്ങളിൽ മഴയെ ആശ്രയിച്ച് കൃഷി തുടങ്ങാം. ജലസേചന സൗകര്യങ്ങളുണ്ടെങ്കിൽ വർഷം മുഴുവൻ കൃഷി തുടങ്ങാം. ഗുണന്മേമയുള്ള ചിനപ്പുകളും വിത്തുമാണ് നടീൽവസ്തുക്കൾ. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 40,000-50,000 വരെ പുൽകടകൾ ആവശ്യമാണ്. ഒരു ഹെക്ടറിൽ നിന്ന് 100 മുതൽ 120 ടൺ വരെ പച്ചപ്പുല്ല് ലഭിക്കും. ഉണക്കിയ പുല്ല്, സൈലേജ് എന്നീരൂപങ്ങളിൽ ദീർഘകാലം ഉപയോഗിക്കാവുന്ന ഈ പുല്ലിൽ 8-14% മാംസ്യവും 28-36% നാരുകളും അടങ്ങിയിരിക്കുന്നു. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഹരിത, മരതകം, ഹരിതശ്രീ എന്നീയിനങ്ങളും, ഇന്ത്യൻ തീറ്റപ്പുൽ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ള ബണ്ഡൽ ഗിനി 1, ബണ്ഡൽ ഗിനി 2 എന്നീയിനങ്ങളും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.[6] അവലംബം
പുറത്തേയ്ക്കുള്ള ലിങ്ക് |
Portal di Ensiklopedia Dunia