ഗിരീഷ് പി.സി. പാലം
നാടകകൃത്തും ചലച്ചിത്ര സംവിധായകനുമാണ് ഗിരീഷ് പി.സി. പാലം. നാടകരചനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ നാടകത്തിനുള്ള 2023 ലെ പുരസ്കാരം ഇ ഫോർ ഈഡിപ്പസ് എന്ന കൃതിക്ക് ലഭിച്ചു. നാടകം, സീരിയൽ, സിനിമ എന്നീ മേഖലകളിലെല്ലാം ഗിരീഷ് സജീവമാണ്. നിരവധി സീരിയലുകൾക്കും ഗിരീഷ് തിരക്കഥ എഴുതിയിട്ടുണ്ട്. ജീവിതരേഖകോഴിക്കോട് ജില്ലയിൽ പി.സി. പാലത്ത് ജനനം. അച്ഛൻ മാധവൻ നായർ, അമ്മ സൗമിനി, പി സി പാലം എയുപി സ്‌കൂളിൽ പത്താംവയസ്സിൽ ‘വൃകാസുരവധം’ നാടകത്തിലാണ് ആദ്യ നാടകാഭിനയം. ജ്യേഷ്‌ഠന്മാരായ ബിനുകുമാറും (രചന) മുരുഗേഷ് കാക്കൂരും (അഭിനയം) നാടകക്കാരായിരുന്നു. ‘കോഴി’യാണ് ആദ്യം എഴുതിയ നാടകം. അനിൽ പി സി പാലവുമായി ചേർന്ന് സംയുക്തസംരംഭമായിരുന്നു അത്. കോഴിക്ക് കേരളോത്സവത്തിൽ സമ്മാനംകിട്ടി. [1][2] പതിനാറ് വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് സമാന്തര കോളേജ് അധ്യാപകൻ, വ്യവഹാരം, യുഗപർവ്വം, മാസികകളുടെ സബ്എഡിറ്റർ, അക്ഷരം ഓൺലൈൻ മാഗസിനിൽ ചീഫ് എഡിറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ആദ്യ ചലച്ചിത്ര സംവിധാനം 'പള്ളിക്കൂടം'. തിരുവനന്തപുരം കലാനിലയത്തിന്റെ ആദ്യ ഡിജിറ്റൽ ഡ്രാമ ഹിഡുംബി എഴുതിയത് ഗിരീഷാണ്. [3] കൃതികൾ
നാടകങ്ങൾ
പുരസ്കാരങ്ങൾ
അവലംബം |
Portal di Ensiklopedia Dunia